മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആമിർ പള്ളിക്കൽ ചിത്രം ആയിഷ ഒടിടിയിലെത്തി. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസായിരുന്നു. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയായ നിലമ്പൂർ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആധാരമാക്കിയാണ് ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
രചന: ആഷിഫ് കക്കോടി. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. എഡിറ്റര്‍: അപ്പു എന്‍ ഭട്ടതിരി. കല: മോഹന്‍ദാസ്. വസ്ത്രാലങ്കാരം: സമീറ സനീഷ്. കോറിയോഗ്രാഫി: പ്രഭുദേവ. ചമയം: റോണക്സ് സേവ്യര്‍. ചീഫ് അസ്സോസിയേറ്റ്: ബിനു ജി നായര്‍. ശബ്ദ സംവിധാനം: വൈശാഖ്. സ്റ്റില്‍: രോഹിത് കെ സുരേഷ്. പിആര്‍ഒ: എ എസ് ദിനേശ്. മാർക്കറ്റിംഗ്: ബിനു ബ്രിങ്ഫോർത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..