ജാർഖണ്ഡിൽ കൽക്കരി ഖനിയിൽ അപകടം; 3 മരണം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വർഷ എന്ന പേരിൽ മഞ്ജുള എന്ന സ്ത്രീയാണ് പണം തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ സ്വാമി വ്യക്തമാക്കുന്നുണ്ട്. 2020ലാണ് വർഷ എന്ന സ്ത്രീയെ ഫേസ്ബുക്കിൽ കാണുകയും പരിചയപ്പെടുകയും ചെയ്തത്. പരിചയം ശക്തമായതോടെ ഫോൺ നമ്പരുകൾ കൈമാറി. ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുകയാണെന്നാണ് പെൺകുട്ടി അറിയിച്ചത്. ഒരു അനാഥനാണെന്നും തനിക്ക് ആത്മീയതയിൽ താൽപ്പര്യമുണ്ടെന്നും പറഞ്ഞാണ് അവർ അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് പരാതിയിൽ യുവാവ് വ്യക്തമാക്കുന്നുണ്ട്.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില് പരിശോധന
വർഷ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കുകയും വീഡിയോ കോളുകളിൽ വരുകയും ചെയ്തിരുന്നു. എന്നാൽ, ഒരിക്കലും മുഖം കാണിച്ചില്ലെന്ന് സ്വാമി പരാതിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിനായി യുവതി പണം ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നാതിരുന്നതോടെ ആവശ്യപ്പെട്ട പണം നൽകി. തന്റെ സുഹൃത്ത് മഞ്ജുളയുടെ അക്കൗണ്ടിലേക്ക് പണം ഇട്ടാൽ മതിയെന്നായിരുന്നു പറഞ്ഞത്. അതുപ്രകാരം ആവശ്യപ്പെട്ട പത്ത് ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു.
ഒരു ജീവിതകാലത്തെ അധ്വാനത്തിന്റെ വില, മിച്ചംവെച്ചത് എല്ലാം കവർന്നു, ഒടുവിൽ ആശ്വാസ വാക്കുമായി പോലീസ്, അതിഥി തൊഴിലാളി അറസ്റ്റിൽ
പിതാവിൻ്റെ പേരിലുള്ള പത്ത് ഏക്കർ ഭൂമി തനിക്ക് ലഭിക്കുമെന്നും ആ ഭൂമി മഠത്തിന് കൈമാറാമെന്നും പറഞ്ഞാണ് പത്ത് ലക്ഷം രൂപ സ്വാമിയിൽ നിന്നും വാങ്ങിയത്. 2022 ഒക്ടോബറിൽ യുവതി സ്വാമിയെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഭൂമിയുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി തർക്കമുണ്ടാകുകയും തലയ്ക്ക് പരിക്കേറ്റതായി അറിയിക്കുകയും ചെയ്തു. ആശുപത്രിയിലെ ചികിത്സയ്ക്കായി 37 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നായിരുന്ന സ്വാമി ആവശ്യപ്പെട്ട പണം നൽകി.
സംശയം തോന്നിയ സ്വാമി വർഷയെ പ്രവേശിപ്പിച്ചതായി കരുതപ്പെടുന്ന ആശുപത്രിയിൽ പരിചയക്കാരെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ആശുപത്രിയിൽ വർഷ എന്ന് പേരുള്ള ഒരു രോഗിയും ഇല്ലെന്ന് അവർ കണ്ടെത്തി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ സ്വാമി വർഷയുടെ സുഹൃത്ത് മഞ്ജുളയെ ബന്ധപ്പെട്ടു. എന്നാൽ, ഭീഷണിയാണ് മഞ്ജുളയുടെ ഭാഗത്ത് നിന്നുമുണ്ടായത്. 55 ലക്ഷം രൂപ ഉടൻ തരണമെന്നും അല്ലെങ്കിൽ താൻ സ്വാമിയുടെ പേരെഴുതിവച്ച് ജീവനൊടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
സരസ്വതി അനാഥ, ഇരുവരും കണ്ടുമുട്ടിയത് റേഷൻകടയിൽ വച്ച്; മുംബൈയെ ഞെട്ടിച്ച കൊലപാതകത്തിന്റ കഥ ഇങ്ങനെ
2023 ഏപ്രിൽ 23ന് ആറ് സ്ത്രീകളും ഒരു പുരുഷനും മഠത്തിലെത്തി 55 ലക്ഷം രൂപ നൽകണമെന്ന് സ്വാമിയോട് പറഞ്ഞു. ഒടുവിൽ കേസ് നടപടികൾക്ക് പോകില്ലെന്ന ഉറപ്പ് വാങ്ങിയ സംഘം യുവാവിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. മാപ്പ് പറയുന്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സ്വാമിയുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ സംഘം ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വാമി പോലീസിൽ പരാതി നൽകിയത്.
Read Latest National News and Malayalam News