നെല്ലിക്കപൊടി
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നെല്ലിക്ക. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ വളരെയധികം പോഷിപ്പിക്കും. മുടി നന്നായി തഴച്ച് വളരാനും മുടി കൊഴിച്ചിൽ മാറ്റാനും നെല്ലിക്ക ഏറെ നല്ലതാണ്. തലയോട്ടിയിലെ മോശം ആരോഗ്യം മുടി വളർച്ചയെ സാരമായി ബാധിക്കും. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകാനും നെല്ലിക്കാപ്പൊടി ഏറെ നല്ലതാണ്. താരൻ, അകാല നര, മുടികൊഴിച്ചിൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരം നെല്ലിക്കയിലുണ്ട്.
മുടിയുടെ ഉള്ള് കുറഞ്ഞോ? മുടി കട്ടിയോടെ വളരാൻ ചെയ്യാം
മുടിയുടെ ഉള്ള് കുറഞ്ഞോ? മുടി കട്ടിയോടെ വളരാൻ ചെയ്യാം ഇങ്ങനെ
ചെമ്പരത്തി പൊടി
മുടി വളരാൻ ഏറെ മികച്ചതാണ് ചെമ്പരത്തിയെന്ന് എല്ലാവർക്കുമറിയാം. ചെമ്പരത്തിയുടെ താളി മുടി കഴുകാൻ പലരും ഇപ്പോഴും ഉപയോഗിക്കാറുണ്ട്. മുടി വളരാനുള്ള ധാരാളം ഘടകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. താരനും മുടികൊഴിച്ചിലും മാറ്റാൻ ഏറെ നല്ലതാണ് ചെമ്പരത്തി പൊടി. മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് ചെമ്പരത്തി. മുടിയിൽ ഷാംപൂവും കണ്ടീഷണറുമായി പ്രവർത്തിക്കാൻ ചെമ്പരത്തിയ്ക്ക് കഴിയും. പണ്ട് കാലം മുതലെ മുടിയുടെ ആരോഗ്യത്തിന് എല്ലാവരും ഉപയോഗിക്കുന്നതാണ് ചെമ്പരത്തിയുടെ പൂവും ഇലയുമൊക്കെ. മുടിയ്ക്ക് തിളക്കം നല്കാനും ആരോഗ്യം നല്കാനുമെല്ലാം നല്ലതാണ് ചെമ്പരത്തി. ഇത് മുടിയുടെ മിനുസവും ഗുണവും വർദ്ധിപ്പിക്കാനും മുടി കൈകാര്യം ചെയ്യുവാനും എളുപ്പത്തിലാക്കുകയും ചെയ്യുന്നു. മുടി ഇടയ്ക്കിടെ പൊട്ടുന്നതാണെങ്കിൽ, ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് മുടിയിൽ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുടിയുടെ അളവും കനവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ഭൃംഗരാജ് പൊടി
മുടി വളരാൻ ഏറെ മികച്ചതാണ് ബ്രിംഗരാജ് പൊടി. ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചിൽ. ആയുർവേദ സസ്യമായ ഭൃംഗരാജ് അതിന്റെ രോഗശാന്തി ഗുണങ്ങൾക്കും ചർമ്മത്തിനും മുടിക്കും ഗുണങ്ങൾക്കും പേരുകേട്ടതാണ്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ ഈ ചെടി ഫലപ്രദമായ വീട്ടുവൈദ്യമായി ഉപയോഗിച്ചുവരുന്നു. ആയുർവേദം അനുസരിച്ച്, ആരോഗ്യകരവും പോഷിപ്പിക്കുന്നതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ മിക്ക മുടി പ്രശ്നങ്ങൾക്കും ഭൃംഗരാജ് “പ്രകൃതിയുടെ അമൃതം” ആണ്. തലയോട്ടിയിലെയും രോമകൂപങ്ങളിലെയും രക്തചംക്രമണം വേഗത്തിലാക്കാനും ഇത് സഹായിക്കും. ശക്തമായ ആൻ്റി മൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും.
കരിഞ്ചീരകം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള വസ്തുവമാണ് കരിഞ്ചീരകം. പല രോഗങ്ങൾക്കും മരുന്നായി കരിഞ്ചീരകം ഉപയോഗിക്കാവുന്നതാണ്. അതുപോലെ മുടിയുടെ ആരോഗ്യത്തിനും കരിഞ്ചീരകം ഒരു മികച്ച ചേരുവയായി പ്രവർത്തിക്കുന്നു. മുടി കൊഴിയുന്നതും മുടിയുടെ പല പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാണ്. കരിഞ്ചീരകംത്തിൻ്റെ എണ്ണയിൽ തൈമോക്വിനോൺ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ രോമകൂപങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു.
എണ്ണ തയാറാക്കാൻ
4 ടേബിൾ സ്പൂൺ ചെമ്പരത്തി പൊടി, 3 ടേബിൾ സ്പൂൺ കരിഞ്ചീരകം, 1 ടേബിൾ സ്പൂൺ ഭൃംഗരാജ് പൊടി, അര ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി എന്നിവയാണ് ഇതിനായി ആവശ്യമുള്ള ചേരുവകൾ. അടി കട്ടിയുള്ള ഒരു ഇരുമ്പ് പാത്രം ചൂടാക്കുക. ഇതിലേക്ക് 250 എംഎൽ വെളിച്ചെണ്ണ ഒഴിക്കുക. അതിന് ശേഷം നേരത്തെ പറഞ്ഞ പൊടികൾ എല്ലാം ചേർത്ത് നന്നായി തിളപ്പിക്കുക. 5 മിനിറ്റ് തിളപ്പിച്ച ശേഷം ഇതിലേക്ക് കരിഞ്ചീരകം കൂടി ചേർത്ത് തിളപ്പിക്കാം. നന്നായി എണ്ണ തിളച്ച ശേഷം തീ നിർത്തി രണ്ട് ദിവസം ഇതേ പാനിൽ ഈ എണ്ണ വയ്ക്കുക. രണ്ട് ദിവസത്തിന് ശേഷം ഈ എണ്ണ അരിച്ച് എടുത്ത് കാറ്റ് കയറാത്ത വിധം സൂക്ഷിക്കാം. സാധാരണം എണ്ണ ഉപയോഗിക്കുന്നത് പോലെ ഇത് മുടിയിൽ ഉപയോഗിക്കാവുന്നതാണ്. രാത്രിയിലോ അല്ലെങ്കിൽ പകലോ ഈ എണ്ണ തേച്ച് കുളിക്കാവുന്നാതണ്.
English Summary: Grey hair remedy
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.