ഫൈബർ സമ്പുഷ്ടമാണ് ബാർലി. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന വെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യം സ്വാഭാവിക രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന പലർക്കും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് ഒരു മികച്ച പരിഹാരമാകും.
ദിവസവും ബാർലി വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ
ഹൈലൈറ്റ്:
- ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബാർലി വെള്ളം
- ദിവസവും ബാർലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയാം
മൂത്രനാളിയിലെ അണുബാധയ്ക്കുള്ള മികച്ച പരിഹാരമാണിത്
ഒരു ദിവസം ഒരു ഗ്ലാസ് ബാർലി വെള്ളം വീതം കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ പരിഹരിക്കാനും തടയാനും സഹായിക്കും. മൂത്രനാളി, വൃക്ക എന്നിവടങ്ങളിൽ ഉണ്ടാവുന്ന കല്ലുകൾക്കും അണുബാധയ്ക്കുമുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണിത്. ഇത് ഒരു സ്വാഭാവിക ഡൈയൂററ്റിക് കൂടിയാണ്, മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ബാർലി വെള്ളം
അമിതവണ്ണം ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇത് മാരകമായ ഫലങ്ങളുള്ള നിരവധി വിട്ടുമാറാത്ത അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിന്, ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. സ്വാഭാവിക മാർഗ്ഗങ്ങളിലൂടെയാണ് ഇത് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം. മന്ദഗതിയിലായ മെറ്റബോളിസത്തെ ഉത്തേജിപ്പിച്ച് കൊഴുപ്പ് കത്തിക്കാൻ ബാർലി വെള്ളത്തിന് കഴിയും. ഇത് നിങ്ങളുടെ വിശപ്പിനെ അടിച്ചമർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കണമെങ്കിൽ ഇത് പ്രധാനമാണ്.
ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ബാർലിയിൽ ഫൈബറും ബീറ്റാ ഗ്ലൂക്കണുകളും അടങ്ങിയിരിക്കുന്നു. അതിനാൽ, ഇവ പതിവായി കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് നിലനിർത്താൻ സഹായിക്കും. ഇത് തീർച്ചയായും നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ബാർലി വെള്ളത്തിൽ വീക്കം തടയുന്ന ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, മാത്രമല്ല പല രോഗങ്ങളെയും ഇവ അകറ്റിനിർത്തുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ ബാർലി വെള്ളം കുടിക്കാം. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രമേഹരോഗികളെയും സഹായിക്കുന്നു. ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ ദിവസവും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുക. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ചെയ്യാം.
നല്ല ആരോഗ്യത്തിനും പ്രതിരോധശക്തിക്കും ശ്രദ്ധിക്കാം ഈ മൂന്ന് കാര്യങ്ങൾഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു
ആയുർവേദം അനുസരിച്ച് ബാർലി വെള്ളം ഒരു ദഹന ടോണിക്ക് ആണ്. മലബന്ധം, വയറിളക്കം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ ആയുർവേദ വൈദ്യന്മാർ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. അണുബാധയ്ക്കിടെ ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ഈ വെള്ളം സഹായിക്കുന്നു. ഗ്യാസ്ട്രോഎന്റൈറ്റിസ്, ഹീറ്റ് സ്ട്രോക്കുകൾ എന്നിവയ്ക്കും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണിത്. ഇത് വയറ്റിൽ ദഹിക്കാനും എളുപ്പമാണ്, കൂടാതെ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുമുണ്ട്.
ഇത് ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുന്നു
രാവിലെ ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് ദുഷിപ്പുകളെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ നിന്നും കുടലിൽ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളുന്നു. ഈ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക വ്യവസ്ഥയെ ശുദ്ധീകരിക്കുന്ന ഒരു ഫലമുണ്ടാക്കും.
ബാർലി വെള്ളം എങ്ങനെ തയ്യാറാക്കാം?
ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കാൽ കപ്പ് ബാർലി എടുത്ത് മൂന്ന് കപ്പ് വെള്ളത്തിൽ ചേർക്കുക. ഇത് തിളപ്പിക്കുക. വെള്ളം നിറം മാറുന്നത് നിങ്ങൾ കാണും. 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. തീ അണച്ച് വെള്ളം തണുപ്പിക്കുക. ഗ്ലാസിൽ ഒഴിക്കുക. രുചി വർദ്ധിപ്പിക്കുവാൻ നിങ്ങൾക്ക് ഒരു നുള്ള് ഉപ്പ്, കുറച്ച് നാരങ്ങ നീര്, തേൻ എന്നിവ ഇതിലേക്ക് ചേർക്കാം. അല്ലെങ്കിൽ നിങ്ങൾക്കത് അതേപടി കുടിക്കാവുന്നതുമാണ്.
ക്യാരറ്റ് ജ്യൂസ് എളുപ്പത്തിൽ തയ്യാറാക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : amazing health benefits of drinking barley water
Malayalam News from malayalam.samayam.com, TIL Network