മുൻ അധ്യക്ഷൻ എൽ മുരുകനെ കേന്ദ്ര സഹമന്ത്രിയായി നിയമിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രിയായ തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ എൽ മുരുകൻ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് പരാമർശം.
എൽ അണ്ണാമലൈ |TOI
ഹൈലൈറ്റ്:
- മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കും
- ആറ് മാസത്തിനുള്ളിൽ നിയന്ത്രണം കൊണ്ടുവരും
- അപവാദം പ്രചരിപ്പിക്കാൻ അനുവദിക്കില്ല
“നിങ്ങൾ മാധ്യമങ്ങളെക്കുറിച്ച് മറന്നേക്കൂ. അവർ നമ്മളെക്കുറിച്ച് നുണ പറയുമ്പോൾ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ആലോചിക്കുന്നത് അവസാനിപ്പിക്കൂ. ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവരെ കയ്യിലെടുക്കുന്നതും നിങ്ങൾ കാണും. നിങ്ങൾ അതേക്കുറിച്ച് ആകുലപ്പെടേണ്ട. ഒരു മാധ്യമത്തിനും സ്ഥിരമായി നുണ പറയാൻ സാധിക്കില്ല.” എൽ മുരുകൻ പറഞ്ഞു.
മാധ്യമങ്ങളുടെ വിമർശനങ്ങൾ ഭയക്കേണ്ടതില്ല. മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ബിജെപി പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണം സംബന്ധിച്ച പരാമർശം നടത്തിയത്. കേന്ദ്രമന്ത്രിയായ തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ എൽ മുരുകൻ നിയന്ത്രണങ്ങൾ നടപ്പാക്കും. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണെന്നും അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തിൽ ചേരുന്നതിനാണ് എൽ അണ്ണാമലൈ ഐപിഎസ് ഉദ്യോഗം ഉപേക്ഷിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. മുൻ അധ്യക്ഷൻ എൽ മുരുകനെ കേന്ദ്ര സഹമന്ത്രിയായി നിയമിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 2000 ത്തിലാണ് അണ്ണാമലൈ ഐപിഎസ് ഉദ്യോഗം രാജിവെച്ച് ബിജെപിയിൽ ചേർന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp tamil nadus new president promises to take control of media
Malayalam News from malayalam.samayam.com, TIL Network