Also Read : ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; തമിഴ്നാട്ടിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ
ഗുജറത്ത് തീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമായും സൗരാഷ്ട്ര കച്ച് മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ജൂൺ 15 ഉച്ചതിരിഞ്ഞ് ചുഴലിക്കാറ്റ് പാകിസ്ഥാൻ തീരത്തേക്ക് എത്തുമെന്നാണ് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
വൃദ്ധ ദമ്പതികളുടെ കുളിമുറിയും, ശുചി മുറിയും അടിച്ച് തകർത്ത് സാമൂഹ്യ ദ്രോഹികൾ
നിലവിൽ ബിപർജോയ് ചുഴലിക്കാറ്റ് പോർബന്തറിൽ നിന്നും 480 കിലോമീറ്റർ അകലെയാണുള്ളത്. ദ്വാരക തീരത്തു നിന്നും 530 കിലോമീറ്റർ അകലെയും പാക് നഗരമായ കറാച്ചിയിൽ നിന്നും 780 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റുള്ളത് എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്.
കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ 14 വരെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം, ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ജൂൺ 15ന് ശക്തമായ ചുഴലിക്കാറ്റായി മാറി മണിക്കൂറിൽ 125 -135 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തേയും നേരിടാൻ സജ്ജമാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
Also Read : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട്
ജൂൺ 13 വരെയാണ് കോസ്റ്റ് ഗാർഡ് തീരപ്രദശങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് നീളാൻ സാധ്യതയുണ്ട്. എന്നാൽ, ശക്തമായ മൺസൂൺ കാറ്റിനെ തുടർന്നുണ്ട് താപനില വ്യത്യാസത്തിൽ ചുഴലിക്കാറ്റിന്റെ ഗതിയിൽ മാറ്റം വരികയായിരുന്നു.
Read Latest National News and Malayalam News