സോഹാർ > സോഹാർ ബദറൽ സമ പൊളി ക്ലിനിക്കും ടക്കഫുൾ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിവരെ നീണ്ടു. 61 പേർ രക്തം ദാനം ചെയ്തു.
സോഹാർ ബദറൽ സമ പൊളി ക്ലിനിക്ക് അങ്കണത്തിൽ ആയിരുന്നു ക്യാമ്പ്. “രക്തദാനം ജീവദാനം” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നിരവധി പേർ രക്തദാനത്തിന് എത്തിച്ചേർന്നു എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ബദറൽ സമ പൊളി ക്ലിനിക്ക് മാനേജർ മുഹമ്മദ് സവാദ് പറഞ്ഞു.
രക്തം ദാനം നടത്തിയവർക്ക് പൊളി ക്ലിനിക്കിൽ ഒരു വർഷത്തെ സൗജന്യ ഡോക്ടർ പരിശോധനയും അമ്പത് ശതമാനം കിഴിവിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും 25 ശതമാനം കിഴിവിൽ ലാബ് പരിശോധനയും നടത്താമെന്നും ബദറൽ സമ പൊളിക്ലിനിക് സോണൽ മാർക്കറ്റിംങ്ങ് ഹെഡ് ഷെയ്ഖ് ബഷീർ പറഞ്ഞു. മാർക്കറ്റിങ് പ്രതിനിധി ദിനേഷ്, നേഴ്സിംഗ് ഇൻചാർജ് രശ്മി, ബ്ലഡ് ബാങ്ക് പ്രധിനിധി അബ്ദുള്ള എന്നിവർ നേതൃത്വം നൽകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..