Authored by Saritha PV | Samayam Malayalam | Updated: 11 Jun 2023, 11:21 pm
മുടി വളരാന്‍ മുടിപ്പുറത്തുള്ള സംരക്ഷണം മ്ാത്രം പോരാ, ഇതിനായി സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കള്‍ കൂടിയുണ്ട്. ഇവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
-
അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.
-
മുട്ട
മുട്ട മുടി വളരാന്‍ കൂടി സഹായിക്കുന്ന ഭക്ഷണ വസ്തുവാണ്. ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബയോട്ടിന്‍ സമ്പുഷ്ടമാണ് മുട്ട.
-
ക്യാരറ്റ്
ക്യാരറ്റിലെ വൈറ്റമിന്‍ എ കണ്ണിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുടി വളരാന്‍ ഇത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
-
സീഡ്സ്
സീഡ്സ്, പ്രത്യേകിച്ചും ചിയ സീഡ്സ്, ഫ്ളാക്സ് സീഡ്സ് എന്നിവ ഏറെ നല്ലതാണ്. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്. ഇത് പതിവായി കഴിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.
-
ഓട്സ്
ഓട്സ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ നാരുകളും സിങ്ക്, അയേണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ, ആരോഗ്യത്തെ സഹായിക്കുന്നു.
-
ഇലക്കറികള്‍
ഇലക്കറികള്‍ ഏറെ നല്ലതാണ്. ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയിരിയ്ക്കുന്നു. ചീര, മുരിങ്ങയില എന്നിവയെല്ലാം ഏറെ ഗുണം നല്കുന്നവയാണ്. ചീരയില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളമുണ്ട്.
-
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. മധുരക്കിഴങ്ങ് നാരുകളാല്‍ സമ്പുഷ്ടവുമാണ്.