ഓട്സ് ബോഡി സ്ക്രബ്
1 കപ്പ് ഓട്സ്, 1/4 കപ്പ് പഞ്ചസാര, 1/4 കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ, 2-3 ടേബിൾസ്പൂൺ തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് (ഓപ്ഷണൽ) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഓട്സ് ഒരു മിക്സിയിലോ ബ്ലെഡറിലോ ഇട്ട് നന്നായി പൊടിപ്പിക്കുക. അതിന് ശേഷം പഞ്ചസാരയും ഓട്സും യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്ത് നന്നായി ഇളക്കുക.
വേണമെങ്കിൽ, മിശ്രിതത്തിലേക്ക് തേനോ മേപ്പിൾ സിറപ്പോ ചേർത്ത് വീണ്ടും ഇളക്കുക. ഈ ചേരുവകൾ സ്ക്രബിന് ഈർപ്പം നൽകും. സ്ക്രബ് ഉപയോഗിക്കുന്നതിന് മുമ്പ് ശരീരം വെള്ളം നനയ്ക്കാൻ മറക്കരുത്.
ഒരു പിടി ഓട്സ് സ്ക്രബ് എടുത്ത് വൃത്താകൃതിയിലുള്ള ചലനങ്ങൾ ഉപയോഗിച്ച് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. വെള്ളം ഉപയോഗിച്ച് സ്ക്രബ് നന്നായി കഴുകുക. ചർമ്മം തുടച്ച് വ്യത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിക്കുക.
വേനൽക്കാലത്തു ചർമ്മത്തിനുപയോഗിക്കാം ഈ പാക്ക്
വേനൽക്കാലത്തു ചർമ്മത്തിനുപയോഗിക്കാം ഈ പാക്ക്
നാരങ്ങ നീര് സ്ക്രബ്
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങ നീര്. പക്ഷെ നേരിട്ട് നാരങ്ങ നീര് പലപ്പോഴും ചർമ്മത്തിൽ ഉപയോഗിക്കാൻ പാടില്ല. സെൻസിറ്റീവ് ചർമ്മക്കാർ ഇത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിൽ ഉപയോഗിക്കുന്നതിന് മുൻപ് കൃത്യമായി പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. വെറും മൂന്ന് ചേരുവരൾ മതി ഈ സ്ക്രബ് തയാറാക്കാൻ. 1 കപ്പ് പഞ്ചസാര, 1 നാരങ്ങയുടെ നീര്, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവയാണ് ഇതിന് ആവശ്യം.
ഒരു ചെറി ബൗളിൽ നാരങ്ങ നീരും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ ഇതിലേക്ക് ചേർക്കുക. ഇതെല്ലാം നന്നാിയി യോജിപ്പിക്കുക. എണ്ണ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും സ്ക്രബ് പ്രയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. പഞ്ചസാരയും നാരങ്ങ നീരും ചേർന്ന ബോഡി സ്ക്രബ് ചർമ്മത്തിൽ പുരട്ടുന്നതിന് മുമ്പ്, ശരീരത്തിൽ വെള്ളമൊഴിക്കാൻ മറക്കരുത്.
ഒരു പിടി സ്ക്രബ് എടുത്ത് വൃത്താകൃതിയിലുള്ള ചലനങ്ങളിൽ ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. കൈമുട്ടുകൾ, കാൽമുട്ടുകൾ, പരുക്കൻ പാച്ചുകൾ എന്നിവ പോലുള്ള പുറംതള്ളൽ ആവശ്യമായ സ്ഥലങ്ങളിൽ നന്നായി ഇത് തേച്ച് പിടിപ്പിക്കാൻ മറക്കരുത്. ശരീരത്തിൽ സ്ക്രബ് കുറച്ച് മിനിറ്റ് മസാജ് ചെയ്യുന്നത് തുടരുക.
ചെറുചൂടുള്ള വെള്ളത്തിൽ സ്ക്രബ് കഴുകിക്കളയുക. ഇതിന് ശേഷം ചർമ്മം തുടച്ച് വ്യത്തിയാക്കി മോയ്ചറൈസ് ഇടാൻ മറക്കരുത്.
കാപ്പി – തേൻ സ്ക്രബ്
ചർമ്മത്തിന് മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സാധിക്കുന്നതാണ് കാപ്പിപൊടി. മിക്ക സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളിലെയും പ്രധാനിയാണ് കാപ്പിപൊടി. 1 കപ്പ് കാപ്പിപൊടി, 1/2 കപ്പ് പഞ്ചസാര അല്ലെങ്കിൽ ഉപ്പ്, 1/4 കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ, 2-3 ടേബിൾസ്പൂൺ തേൻ എന്നിവയാണ് ഇതിന് ആവശ്യം.
ഒരു പാത്രത്തിൽ, പഞ്ചസാര അല്ലെങ്കിൽ പൊടിച്ച കോഫി യോജിപ്പിക്കുക. പഞ്ചസാര അല്ലെങ്കിൽ ഉപ്പ് നിങ്ങളുടെ ചർമ്മത്തിന് അധിക എക്സ്ഫോളിയേഷൻ നൽകും. ഈ മിശ്രിതത്തിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ, തേൻ എന്നിവ ചേർക്കുക. എല്ലാ ചേരുവകളും ചേരുന്നത് വരെ നന്നായി ഇളക്കുക. ഈ സ്ക്രബിന് മണം ലഭിക്കാൻ
കുറച്ച് തുള്ളി എസെൻഷ്യൽ ഓയിൽ കൂടി ചേർക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിൽ വെള്ളം നനച്ചതിന് ശേഷം സ്ക്രബ് വ്യത്താകൃതിയിൽ നന്നായി ശരീരത്തിൽ തേച്ച് പിടിപ്പിക്കുക. കാപ്പി ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ സഹായിക്കും. ചൂടുവെള്ളം ഉപയോഗിച്ച് സ്ക്രബ് നന്നായി കഴുകുക. തുടച്ച് വ്യത്തിയാക്കിയ ശേഷം മോയ്ചറൈസർ ഉപയോഗിക്കാവുന്നതാണ്.
യോഗർട്ട് സ്ക്രബ്
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് യോഗർട്ട്. 1 ടേബിൾ സ്പൂൺ തൈര്, 1/4 കപ്പ് ഒലിവ് ഓയിൽ, 1 ടേബിൾ സ്പൂൺ തേൻ, 3 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. അതിന് ശേഷം ഈ സ്ക്രബ് ശരീരം മുഴുവൻ മസാജ് ചെയ്യുക. വരണ്ട ചർമ്മം ഉള്ളവർക്ക് ചേരുന്ന സ്ക്രബാണിത്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് ഏറെ സഹായിക്കും. നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാൻ ഏറെ നല്ലതാണ് ഈ സ്ക്രബ്. തൈരിൽ അടങ്ങിയിരിക്കുന്ന ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.
English Summary: Easy home made body scrubs
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.