Jibin George | Samayam Malayalam | Updated: 15 Jul 2021, 09:16:00 PM
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും എത്തുകയെന്ന ആശങ്ക തുടരുന്നതിനിടെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന കമൽനാഥ് സോണിയ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയത്
സോണിയ ഗാന്ധി, കമൽനാഥ്. Photo: THE ECONOMIC TIMES
ഹൈലൈറ്റ്:
- കമൽനാഥ് സോണിയയുമായി കൂടിക്കാഴ്ച നടത്തി.
- സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
- കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാതെ അധികൃതർ.
മാധ്യമങ്ങളെ ബിജെപിയുടെ വരുതിയിലാക്കുമെന്ന് തമിഴ്നാട് അധ്യക്ഷൻ; വിമർശനങ്ങൾ പ്രവർത്തകർ ഭയക്കേണ്ടതില്ല; വിവാദം
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും എത്തുകയെന്ന ആശങ്ക തുടരുന്നതിനിടെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന കമൽനാഥ് സോണിയ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടാകേണ്ട അഴിച്ചു പണിയടക്കമുള്ളവ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സോണിയ – കമൽനാഥ് ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കോൺഗ്രസ് വൃത്തങ്ങൾ തയ്യാറായിട്ടില്ല. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകളിൽ മുൻപന്തിയിലാണ് കമൽനാഥിൻ്റെ സ്ഥാനം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്. അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാഹുൽ വിട്ടു നിന്നതോടെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയായിരുന്നു.
വിവാഹത്തിന് താൽപ്പര്യമില്ല; മുഹൂർത്തത്തിന് തൊട്ടുമുൻപ് പോലീസിനെ വിളിച്ച് യുവതി; കല്യാണം ഒഴിവാക്കി
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയായെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. ഏതൊക്ക വിഷയങ്ങളിലാണ് ചർച്ച നടന്നതെന്ന് വ്യക്തമല്ല. പാർലമെൻ്റ് യോഗത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിൽ ചർച്ച നടന്നത്.
ആദ്യം തറക്കല്ല്, പിന്നെ നിര്‍മാണോദ്ഘാടനം; നടക്കാവ് പാലത്തിനായി കാത്തിരിപ്പ് നീളുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kamal nath met congress president sonia gandhi
Malayalam News from malayalam.samayam.com, TIL Network