Jibin George | Samayam Malayalam | Updated: 15 Jul 2021, 08:37:00 PM
കുന്നുംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചുവെന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഡിഎംഓയ്ക്കും കുടുംബം പരാതി നൽകി
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- ശുചിമുറിയിൽ യുവതി പ്രസവിച്ചതായി ആരോപണം.
- പരാതിയുമായി യുവതിയുടെ കുടുംബം.
- ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം.
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഭിന്നിപ്പിന് ശ്രമം; സർക്കാരിന് അപ്പീലിന് പോകാമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഡിഎംഓയ്ക്കും കുടുംബം പരാതി നൽകി. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയിലായതിനാൽ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കി. പരാതി ലഭിച്ചതോടെ അന്വേഷണത്തിനായി മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഇവർ ആശുപത്രിയിലെത്തി യുവതിയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടി.
പ്രസവവേദനയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച എത്താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വേദന ശക്തമായതോടെ ഞായറാഴ്ച ആശുപത്രിയിൽ എത്തേണ്ടി വന്നു. അന്ന് ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഡ്യൂട്ടിയിലുള്ള നഴ്സുമാർ വേദനയ്ക്കുള്ള കുത്തിവയ്പ് നൽകി. വേദന വർധിച്ചതോടെ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ഇതിനിടെ ശുചിമുറിയിൽ പോയപ്പോൾ പ്രസവം നടക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ബഹളം വെച്ചതോടെ നഴ്സുമാർ എത്തുകയും കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. വരാന്തയിൽ വെച്ച് പൊക്കിൾകൊടി മുറിച്ച് മാറ്റുകയും ലേബർ റൂമിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
‘സാബു മുതലാളി പെട്ടിയുമായി പുറപ്പെട്ട് കഴിഞ്ഞു’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : allegations against kunnamkulam taluk hospital for delivery issues
Malayalam News from malayalam.samayam.com, TIL Network