വ്യവസായവുമായി ബന്ധപ്പെട്ട് ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇവിടെ ഒരു നിയമവും ബാധകമല്ല ഇവിടേക്ക് വരൂ എന്ന് പറയാനാവില്ല.
പി രാജീവ് |Facebook
ഹൈലൈറ്റ്:
- ചർച്ചയ്ക്ക് തയ്യാർ
- നിയമാനുസൃതം പ്രവർത്തിച്ചാൽ പിന്തുണ
- സംരംഭകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത് നല്ല പിന്തുണ
“നിങ്ങൾ ഇവിടേക്ക് വരൂ. നിങ്ങൾക്കിവിടെ ഒരു നിയമവും ബാധകമല്ല എന്ന് പറയാൻ സാധിക്കില്ല.” നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പി രാജീവ് പറഞ്ഞു.
വ്യവസായ സംരംഭകരുടെ ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട് ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കും. വ്യവസായങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister p rajeev on kitex controversy
Malayalam News from malayalam.samayam.com, TIL Network