നഴ്സിങ് ജീവനക്കാര്‍ക്ക് പ്ലാസ്റ്റിക് വിരലടയാളങ്ങള്‍ ഉപയോഗിച്ച് വ്യാജമായി ഹാജര്‍ രേഖപ്പെടുത്താന്‍ സഹായം ചെയ്തുകൊടുത്തു. അന്വേഷണത്തില്‍ ഇവർ കുറ്റം ചെയ്തായി കണ്ടെത്തി. നഴ്സുമാരില്‍ നിന്ന് പണം വാങ്ങിയായിരുന്നു ഇവർ സഹായം ചെയ്തത്. കുവെെറ്റ് മാധ്യമങ്ങൾ ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാരില്‍ ഒരാള്‍ ഇക്കാര്യം മനസ്സിലാക്കുകയും രഹസ്യമായി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അധികൃതർ എത്തി അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു.
സിമ്പയ്ക്കൊപ്പം പൊട്ടിച്ചിരിച്ച് മോഹൻലാൽ | Mohanlal | Simba |
Also Read: രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടായിരുന്ന ഹജ്ജ് തീര്ഥാടകയേയും ഭർത്താവിനേയും സൗദി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു
ഹാജര്‍ രേഖപ്പെടുത്തുന്ന മെഷീനിൽ പ്ലാസ്റ്റിക് വിരലടയാളം കൊണ്ട് ഹാജര്‍ രേഖപ്പെടുത്തുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരനെ അധികൃതർ പിടിക്കൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ആണ് മൂന്ന് സഹപ്രവർത്തകരുടെ പേരുകൾ അദ്ദേഹം പറഞ്ഞത്. അങ്ങനെ വിശദമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ ആണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാരുടെ വിരലടയാളങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കിയത്. കൃത്രിമം കാണിച്ച എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കൂടുതൽ നടപടികൾ സ്വീകരിക്കും.
Read Latest Gulf News and Malayalam News
ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ചെറു ധാന്യകൃഷി വിളവെടുപ്പ് ഇന്ന്
ദേവികുളങ്ങര ഗ്രാമപഞ്ചായത്തും സി.പി.സി.ആര്.ഐ ഫാര്‍മര്‍ ഫസ്റ്റ് പദ്ധതിയുടെയും സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷിഭവനും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ ചെറുധാന്യ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഇന്ന് വൈകിട്ട് 4.00 മണിക്ക് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 2023 അന്താരാഷ്ട മില്ലറ്റ് വര്‍ഷത്തില്‍ നടത്തിയ ചെറുധാന്യ കൃഷികളായ ചാമ, പനിവരഗ്, മണിച്ചോളം എന്നിവയാണ് വിളവെടുക്കുന്നത്.
പുതുപ്പള്ളി എസ്.സി. 1900 ആഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി. മില്ലറ്റ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നവകേരള കര്‍മ്മ പദ്ധതിസംസ്ഥാന കോഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്യും.സി.പി.സി.ആര്.ഐ മേധാവി പി.അനിതകുമാരി പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥന്‍, വൈസ് പ്രസിഡന്റ് നീതുഷ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വയലില്‍ നൗഷാദ്, ശ്രീജി പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.രേഖ, ഇ.ശ്രീദേവി, കെ.ചിത്രലേഖ, ആര്.രാജേഷ്, കെ.രാധാകൃഷ്ണന്, ലീനാരാജു, പി.സ്വാമിനാഥന്, ശ്യാമവേണു, ലീന, രജനി ബിജു, പ്രശാന്ത് രാജേന്ദ്രന്, ശ്രീലത, മിനി മോഹന്‍ ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.സുമറാണി, സെക്രട്ടറി വി.ജെ.പോള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്‍.ഇന്ദിരാഭായി, തൊഴിലുറപ്പ് അസി.എന്‍ജിനീയര്‍ എം.ആദര്‍ശ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.ഗോപിനാഥന്, എസ്.ആസാദ്, ബി.സുരേഷ്, എസ്.ശ്രീകുമാര്‍, സി.ജയകുമാര്‍, കൃഷി ഒാഫീസര്‍ എബി ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.