വിസ്താര എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ആണ് ഇവർ ജിദ്ദയിൽ എത്തിയത്. ഫരീദ ബീഗത്തിന് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പാസ്പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്തിരിക്കുകയായിരുന്നു. ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തി. ഭര്‍ത്താവിന്റെ ഹജ് അപേക്ഷയും ഇവരുടെ കിഴിൽ വരുന്നതിനാൽ രണ്ട് പേരെയും തിരിച്ചയച്ചു. അധികൃതരുടെ നിര്‍ദേശ പ്രകാരം വിസ്താര എയര്‍ലൈന്‍സിൽ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
മിഥുന മാസ പൂജകൾക്ക് തുടക്കം | Sabarimala
Also Read: അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ മരിച്ചു
ഫരീദ ബീഗം നേരത്തെ സൗദിയില്‍ ആണ് ജോലി ചെയ്തിരുന്നത്. അപ്പോഴുണ്ടായ ചില പ്രശ്നത്തിന്റെ പേരിൽ ആയിരുന്നു ഇവർക്ക് വിലക്ക് കിട്ടിയത്. ചില പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതായിരുന്നു താൻ എന്നാണ് ഇവർ പറയുന്നത്. എന്നാൽ സൗദി ഇമിഗ്രേഷന്‍ രേഖകളില്‍ ഇവരുടെ പാസ്പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
Read Latest Gulf News and Malayalam News
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങും
അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എട്ട് കോടി രൂപ ചെലവില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി എ.എം.ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.
റയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്ററുകള്‍, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്രവേശന കവാടം, പ്ലാറ്റ്ഫോം ഷെല്‍റ്റര്‍ എന്നിവ നിര്‍മ്മിക്കും. നിലവില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലായി പുതിയ ലിഫ്റ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവ ഉടന്‍ തുറന്ന് നല്‍കും. സ്റ്റേഷന് സൗന്ദര്യവത്ക്കരിക്കും. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വിപലുടപ്പെടുത്തും. വിശ്രമ കേന്ദ്രം, ശുചിമുറികള്‍, കഫറ്റീരിയ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്.എന്‍. ശര്‍മ്മ, റെയില്‍വേ സീനിയര്‍ ഡി.സി.എം. ജെറിന് ജി. ആനന്ദ്, സീനിയര്‍ ഡി.ഇ.ഒ. അരുണ്‍, എന്നിവരും ഒപ്പമുണ്ടായിരുന്നു.