Edited by Jibin George | Samayam Malayalam | Updated: 16 Jun 2023, 4:44 pm
രാജ്യത്ത് ലൈംഗിക ബന്ധത്തിനായുള്ള അനുമതി പ്രായം പുനഃപരിശേധിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. 18ൽ നിന്ന് പ്രായം 16 ആക്കി കുറയ്ക്കാണ് ആലോചനയെന്നാണ് റിപ്പോർട്ട്
ഹൈലൈറ്റ്:
- ലൈംഗിക ബന്ധത്തിനായുള്ള അനുമതി പ്രായം.
- 18ൽ നിന്ന് പ്രായം 16 ആക്കി കുറയ്ക്കാണ് ആലോചന.
- ശിശുക്ഷേമ മന്ത്രാലയത്തോട് അഭിപ്രായം തേടി.
വിവാഹത്തിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ ബന്ധുക്കൾ മരത്തിൽ കെട്ടിയിട്ടു; കുടുംബങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്
18 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധം രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം അനുമതിയോടെയാണെങ്കിലും കുറ്റകരമാണ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ഇത്തരം സംഭവങ്ങളിൽ ചുമത്തി കേസെടുക്കുകയും ചെയ്യും. എന്നാൽ, 16 വയസ് കഴിഞ്ഞവർ പ്രണയത്തിലാകുകയും ഒളിച്ചോടുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ കോടതികളിൽ എത്തിയ സാഹചര്യത്തിലാണ് ലൈംഗിക ബന്ധത്തിനായുള്ള പ്രായപരിധിയിൽ ചർച്ചകൾ വീണ്ടും സജീവമായത്.
മോട്ടോര്‍ പമ്പ് മോഷണം; രണ്ട് പേർ പിടിയിൽ
മെയ് 31ന് കേന്ദ്ര നിയമ കമ്മീഷൻ വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നാണ് ആവശ്യം. ലൈംഗിക ബന്ധത്തിനായുള്ള പ്രായം പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു.
ചെറിയ സ്റ്റേഷനുകളിലും ഏസി ട്രെയിനിൽ ചെന്നിറങ്ങാം; വന്ദേ മെട്രോ കേരളത്തിലേക്ക്; മണിക്കൂറിൽ 130 കിമി വേഗം
കാമുകനൊപ്പം പോകുന്ന ആൺകുട്ടിയുമായി പെൺകുട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ പ്രായവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ പുനർവിചിന്തനം നടത്തുകയും യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കണമെന്നുമാണ് ഉയരുന്ന വാദം. എന്നാൽ ലൈംഗിക ബന്ധത്തിനായുള്ള പ്രായം പുനഃപരിശോധിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളുടെ സംരക്ഷിക്കുന്നതിനായുള്ള നിയമങ്ങളെയും മറ്റ് നിയമ വ്യവസ്ഥകളിലും സ്വാധീനം ചെലുത്തുമെന്നാണ് ആരോപണം.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക