കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിക്ക് തിരിച്ചടി, ഹർജി തള്ളി
Authored by Deepu Divakaran | Samayam Malayalam | Updated: 16 Jun 2023, 8:00 pm
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിക്ക് തിരിച്ചടി. ബിനീഷിൻ്റെ ഹർജി ബെംഗളൂരു കോടതി തള്ളി. കേസിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ആവശ്യം.
ഹൈലൈറ്റ്:
- ബിനീഷ് കോടിയേരിക്ക് തിരിച്ചടി.
- ബിനീഷിൻ്റെ ഹർജി ബെംഗളൂരു കോടതി തള്ളി.
- കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നാലാം പ്രതിയായി തുടരും.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 2020 ലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. ഒരുവർഷത്തിനടുത്ത് ജയിലിൽ കഴിഞ്ഞ ശേഷം 2021 ഒക്ടോബറിലാണ് ബിനീഷ് ജാമ്യം നേടി ജയിൽ മോചിതനായത്.
അപകടത്തില്‍ മരിച്ച അഭിമന്യുവിന്റെ ഓർമയ്ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം
2020 ഒക്ടോബറിലാണ് കേസിൻ്റെ തുടക്കം. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൻ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദ് ആണ്. അനൂപിനെ ചോദ്യം ചെയ്തതോടെയാണ് ബിനീഷിൻ്റെ പേര് ഉയർന്നുവന്നത്. തുടർന്ന് ഇഡി ബിനീഷിനെതിരെ കേസെടുത്തു.
മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പോലീസുകാരനെ തല്ലിച്ചതച്ചു; വടികൊണ്ട് മർദ്ദനം, അറസ്റ്റ്
അനൂപുമായി പരിചയമുണ്ടെന്നു സമ്മതിച്ച ബിനീഷ് ബെംഗളൂരുവിൽ ഹോട്ടൽ നടത്താനായി വായ്പ നൽകിയതല്ലാതെ മറ്റു ഇടപാടുകളില്ലെന്ന് വിശദീകരിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടും ലഹരിപാർട്ടികളിൽ അനൂപിനൊപ്പം ബിനീഷ് പങ്കെടുത്തിട്ടുണ്ടെന്ന സാക്ഷി മൊഴികളും ബിനീഷിന് കുരുക്കായി. ബിനീഷിൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ അനൂപിൻ്റെ ഡെബിറ്റ് കാർഡ് കണ്ടെടുത്തിരുന്നു. ഡെബിറ്റ് കാർഡിനു പിന്നിൽ ബിനീഷിൻ്റെ ഒപ്പുണ്ടെന്നും അനൂപ് ബിനീഷിൻ്റെ ബെനാമിയാണെന്നുമായിരുന്നു ഇഡിയുടെ വാദം.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ഓഹരിഈ മുന്നേറ്റം ബുൾ റാലിയല്ല; വെല്ലുവിളി അപ്പുറത്ത് തന്നെയുണ്ട്; സെരോദയുടെ നിതിൻ കാമത്ത്
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- കേരളംരാജസേനൻ, ഭീമൻ രഘു, അലി അക്ബർ; പാർട്ടിയിലെ കൊഴിഞ്ഞുപോക്കിനോട് പ്രതികരിച്ച് കെ സുരേന്ദ്രൻ
- എറണാകുളംകൊച്ചിയിലെ പാർക്കൊക്കെ മാറും, ചെലവ് 2.87 കോടി രൂപ, മുഖം മാറുന്നത് 9 പാർക്കുകളുടേത്
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- Liveബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക്; കാറ്റിന്റെ വേഗം കുറഞ്ഞത് ആശ്വാസകരം
- കേരളംഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല; കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ; രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു
- എറണാകുളംനിരപരാധിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ; മോന്സണ് മാവുങ്കല്‍ കേസില്‍ കെ. സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
- കണ്ണൂര്ശമ്പള വിതരണത്തില്‍ അപാകത; പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
- തിരുവനന്തപുരംമദ്യപിച്ച് വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പോലീസുകാരനെ തല്ലിച്ചതച്ചു; വടികൊണ്ട് മർദ്ദനം, അറസ്റ്റ്
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- മറ്റുള്ളവഎന്താണ് ഭൂമി പൂജ, എന്തുകൊണ്ട് അത് ചെയ്യണം?
- ബൈക്ക്TVS | റോയൽ എൻഫീൽഡിന് പണിയാകുമോ?; പുതിയ ക്രൂയിസർ ബൈക്ക് പുറത്തിറക്കാനൊരുങ്ങി ടിവിഎസ്
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- സെലിബ്രിറ്റി ന്യൂസ്ചില വരികള്‍ പാടുമ്പോള്‍ കണ്ണ് നിറയാറുണ്ട്! അതങ്ങനെ സംഭവിക്കുന്നതാമെന്നും വിജയ് യേശുദാസ്