Authored by Anjaly M C | Samayam Malayalam | Updated: 16 Jun 2023, 4:10 pm
കുടവയര്‍ കുറയ്ക്കാന്‍ എല്ലാവര്ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന മൂന്ന് മാര്‍ഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇത് പിന്തുടര്ന്നാല് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അതുപോലെ, വയറും കുറയും.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്
നമ്മള് കഴിച്ച ആഹാരത്തിലെ കലോറി മൊത്തം ദഹിച്ച്, എരിഞ്ഞ് തീരുന്നതുവരെ മറ്റൊരു ആഹാരവും കഴിക്കാതെ ഇരിക്കുന്നതിനെ ആണ് ഇന്റമിറ്റന്റ് ഫാസ്റ്റിംഗ് ( Intermittent Fasting) എന്ന് പറയുന്നത്. ഈ ഫാസ്റ്റിംഗ് എടുക്കുമ്പോള്‍ 12 മുതല്‍ 13 മണിക്കൂര്‍ വരെ ആഹാരം കഴിക്കാതെ ഇരിക്കാവുന്നതാണ്.
എല്ലാ ദിവസവും ഇത്തരത്തില്‍ ഫാസ്റ്റിംഗ് എടുക്കണം എന്നില്ല. നിങ്ങള്‍ക്ക് ഇടവിട്ട് ഇടവിട്ട ദിവസങ്ങളില്‍ ഫാസ്റ്റിംഗ് എടുക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ആദ്യത്തെ രണ്ട് ആഴ്ച്ച സാധാ ഡയറ്റ് പിന്തുടര്‍ന്നതിന് ശേഷം അടുത്ത രണ്ട് ആഴ്ച്ച നിങ്ങള്‍ക്ക് ഇന്റര്മിറ്റന്റ ഫാസ്റ്റിംഗ് നടത്താവുന്നതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ടിപ്സ്
ശരീര ഭാരം കുറക്കാൻ ഉപയോഗിക്കാം ഈ ടിപ്സ്
മധുരവും കാര്‍ബ്സും
അടുത്തത് അമിതമായി അരി ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക എന്നതാണ്. നമ്മള് മലയാളികള്‍ക്ക് ചോറ് ഇല്ലാതെ വിശപ്പ് പോലും മാറാത്ത അവസ്ഥയാണ്. ഇത് തന്നെയാണ് പലരുടേയും കുടവയറിന് പിന്നിലെ കാരണവും. നിങ്ങള്‍ക്ക് ചോറ് അമിതമായി കഴിക്കുന്നത് കുറയ്ക്കാന്‍ സാധിച്ചാല്‍, അല്ലെങ്കില്‍ കാര്‍ബ്സ് അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ സാധിച്ചാല്‍ തന്നെ നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
അതുപോലെ തന്നെ മധുരം കഴിക്കുന്നതും കുറയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് ചായ കുടിക്കുന്നത് കുറയ്ക്കുക. അതുപോലെ, പ്രോസസ്സ്ഡ് ഫുഡ് കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്. പലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ മധുരം അധികം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വ്യായാമം
നല്ല ആഹാരം മാത്രം കഴിച്ചാല്‍ പോര, തടിയും വയറും കുറയ്ക്കാന്‍ വ്യായാമവും അനിവാര്യമാണ്. പലരും എളുപ്പപണിയ്ക്കായി ആഹാര കാര്യത്തില്‍ മാത്രം കുറച്ച് ശ്രദ്ധ നല്‍കും. എന്നാല്‍, വ്യായാമം ഒട്ടും ചെയ്യാന്‍ പലര്‍ക്കും താല്‍പ്യം ഉണ്ടാവുകയില്ല. ഇത്തരത്തില്‍ വ്യായാമം ചെയ്യാന്‍ മാത്രം മടിപിടിച്ചാല്‍ വയര്‍ കുറയുകയില്ല.
അമിത ശരീരഭാരം കുറയ്ക്കാനായാലും അതുപോലെ, വയര്‍ കുറയ്ക്കാനായാലും നല്ല കോര്‍ സ്ട്രെംഗ്ത്തനിംഗ് വര്‍ക്കൗട്ട് ചെയ്യുന്നതും കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്നതും വളരെ നല്ലതാണ്. ഒരു ദിവസം കുറഞ്ഞത് അര മണിക്കൂറെങ്കിലും നിങ്ങള്‍ വ്യായാമം ചെയ്യാനായി മാറ്റി വെക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഫലവും ലഭിക്കുന്നതല്ല.
Also Read: കറയും പ്ലാക്കും കളഞ്ഞ് നല്ല മുല്ലമുട്ട് പോലെ പല്ല് തിളങ്ങാന്‍ എളുപ്പ വഴികള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നമ്മള് ഡയറ്റ് എടുക്കുമ്പോഴായാലും ഫാസ്റ്റിംഗ് എടുക്കുമ്പോഴായാലും ശരീരത്തിന് ക്ഷീണം തോന്നരുത്. അതുപോലെ തന്നെ ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ എത്താനും നമ്മള് ശ്രദ്ധിക്കണം. ചിലര്‍ക്ക് പല രോഗങ്ങളും ഉണ്ടായിരിക്കും. ഈ രോഗാവസ്ഥയെ ബാധിക്കാത്ത രീതിയിലുള്ള ഡയറ്റ് എടുക്കാന്‍ തന്നെ ശ്രദ്ധിക്കണം.
നിങ്ങള്‍ ഡയറ്റ് എല്ലാം എടുക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് വയര്‍ ചാടി വരുന്നത് എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചിലര്‍ക്ക് ഫാറ്റി ലിവര്‍ പോലെ പ്രശ്നം ഉള്ളവര്‍ക്ക് വയര്‍ ചാടാനുള്ള സാധ്യത കൂടുതലാണ്. മദ്യപിക്കുന്നവര്‍ക്ക് മാത്രമല്ല ഫാറ്റി ലിവര്‍ വരിക. അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നവരിലും ഇതിന് സാധ്യത കൂടുതലാണ്. അതിനാല്‍, സ്ത്രീകളും പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക