മുടി നല്ല കറുപ്പ് നിറമാക്കാൻ ഈ ഒരു സൂത്രപ്പണി, ട്രൈ ചെയ്ത് നോക്കികോളൂ
മുടിയ്ക്ക് കറുപ്പ് നിറം നൽകാൻ ഏറെ നല്ലതാണ് ഈ എണ്ണ. കൂടാതെ പല പ്രശ്നങ്ങളും ഇല്ലാതാക്കാനും ഇത് സഹായിക്കും.
എളെണ്ണ
എള്ളിൻ്റെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്നതാണ് സത്യം. തലയോട്ടിയെ നല്ല രീതിയിൽ പോഷിപ്പിക്കാൻ സഹായിക്കുന്നതാണ് എള്ളെണ്ണ. ഇത് മുടിയ്ക്ക് നല്ല ആരോഗ്യവും അതുപോലെ കറുപ്പ് നിറവും നൽകാൻ സഹായിക്കും.ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ മുടി കറുപ്പിക്കുന്നു. അതുപോലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും എള്ളെണ്ണ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ താരൻ ഇല്ലാതാക്കുകയും മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
വരണ്ട മുടിക്ക് പരിഹാരം ഇവിടെ ഉണ്ട്
വരണ്ട മുടിക്ക് പരിഹാരം ഇവിടെ ഉണ്ട്
കറിവേപ്പില
വെറുതെ കറികളിൽ നിന്ന് എടുത്ത് കളയുന്ന കറിവേപ്പില ആളൊരു കേമനാണ്. മുടി അഴകിൽ കറിവേപ്പിലയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ആൻ്റി ഓക്സിഡൻ്റുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് കറിവേപ്പില. മുടി വളരാനും അതുപോലെ മുടിയ്ക്ക് കറുപ്പ് നിറം നൽകാനും കറിവേപ്പില ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
നെല്ലിക്കപ്പൊടി
മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നെല്ലിക്കയിലുണ്ട്. പണ്ട് കാലം മുതൽ ആളുകൾ നെല്ലിക്ക മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. നെല്ലിക്ക വെറുതെ കഴിക്കുന്നതും നെല്ലിക്ക ഉപയോഗിച്ചുള്ള പായ്ക്കുകൾ മുടിയിൽ ഇടുന്നതുമൊക്കെ മുടിയെ മാത്രമല്ല തലയോട്ടിയെയും ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കാറുണ്ട്. പല രീതിയിലും എള്ളെണ്ണ മുടിയില്‍ ഉപയോഗിയ്ക്കാം. ഇത് വെളിച്ചെണ്ണയുമായി കലര്‍ത്തി ഉപയോഗിച്ചാൽ നല്ല കണ്ടീഷനിംഗ് ഗുണം നൽകും. തലയോട്ടിയെ വ്യത്തിയാക്കാനും ഇത് സഹായിക്കും.
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് ജാറിൽ കാൽ കപ്പ് എള്ളെണ്ണ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറിവേപ്പില പൊടിയും ഒരു സ്പൂൺ നെല്ലിക്കപ്പൊടിയും ചേർക്കുക. ഈ മിശ്രിതം നന്നായി ഇളക്കി വയ്ക്കുക. ഒരു പാത്രത്തിൽ നന്നായി വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം സ്റ്റൗ ഓഫാക്കി അതിലേക്ക് ഈ എണ്ണ നിറച്ച ഗ്ലാസ് ജാർ ഇറക്കി വയ്ക്കാം. ഒന്ന് മുതൽ രണ്ട് മണിക്കൂർ ഇത് അങ്ങനെ തന്നെ വയ്ക്കണം. കറിവേപ്പിലയും നെല്ലിക്കപ്പൊടിയും ഇതിലേക്ക് നന്നായി ആഗിരണം ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ എണ്ണ മുടിയിൽ തേച്ച് കുളിക്കാവുന്നതാണ്.
English Summary: Easy grey hair remedy
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക