Authored by Santheep Kariyan | Samayam Malayalam | Updated: 16 Jun 2023, 11:01 pm
ബാങ്കോക്കിലേക്ക് കൊൽക്കത്തിയിൽ നിന്ന് ഒരു ഹൈവേ യാഥാർത്ഥ്യമാകാൻ പോകുന്നു. അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന വിധത്തിലാണ് പദ്ധതി നീക്കിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബാങ്കോക്കിൽ നിന്നാണ് റോഡ് തുടങ്ങുക. സുഖോതായ്, മേയ് സോത് എന്നീ നഗരങ്ങളിലൂടെ കടന്ന്, മ്യാൻമറിലെ യങ്കൂൺ, മണ്ഡലായ്, കലേവാ, താമു എന്നീ നഗരങ്ങളിലൂടെ കടന്ന് ഇന്ത്യയിലേക്കെത്തും. ഇന്ത്യയിൽ ഈ ഹൈവേ മോറെ, കോഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സില്ലിഗുരി എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നുവരിക.
ആകെ 2800 കിലോമീറ്ററായിരിക്കും ആ പാതയുടെ ദൈർഘ്യം. ഏറ്റവും നീളമേറിയ ഭാഗം ഇന്ത്യയിലൂടെ കടന്നുപോകുന്ന പാതയ്ക്കായിരിക്കും. ഏറ്റവും കുറവ് ദൈർഘ്യം തായ്ലാൻഡിലും. ഈ ഹൈവേയുടെ ഒരു ഭാഗത്തിന്റെ പണി ഇതിനകം പൂർത്തിയായെന്നാണ് റിപ്പോർട്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക