മല്ലി കൊണ്ട് ഇത്രയധികം സൗന്ദര്യ ഗുണങ്ങളോ!
Authored by Anjaly M C | Samayam Malayalam | Updated: 17 Jun 2023, 3:32 pm
ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തികച്ചും നാച്വറലായി നമ്മള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് മല്ലി. ഇത് ഓരോ പ്രശ്നങ്ങള്‍ക്കും എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാം.
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും മല്ലി ഉപയോഗിക്കുന്നത് നല്ലത് തന്നെ. ചര്‍മ്മത്തിന് നല്ല നിറം നല്‍കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ വരെ മല്ലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. മല്ലി ചര്‍മ്മ സംരക്ഷണത്തിനായി എങ്ങിനെ ഉപയോഗിക്കണം എന്ന് നമ്മള്‍ക്ക് നോക്കാം.
ക്ലെന്‍സ് ചെയ്യുന്നു
ചര്‍മ്മത്തെ നല്ലപോലെ ഡീപ് ആയി ക്ലെന്‍സ് ചെയ്ത് എടുക്കുന്നതിന് മല്ലി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ, ചര്‍മ്മത്തില്‍ നിന്നും ചെളിയും അഴുക്കും നല്ലപോലെ നീക്കം ചെയ്യുകയും ചര്‍മ്മകോശങ്ങളെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മല്ലി ഉപയോഗിച്ച് ചര്‍മ്മത്തെ ക്ലെന്‍സ് ചെയ്യുന്നതിനായി ആദ്യം തന്നെ അര ടീസ്പൂണ്‍ മല്ലിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് ഇത് മുഖത്ത് പുരട്ടാവുന്നതാണ്. വരണ്ട ചര്‍മ്മം ഉള്ളവര്‍ ചെറുനാരങ്ങ നീര് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം, റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.
ചര്‍മ്മത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍
ആരോഗ്യമുള്ള ചർമ്മത്തിന് ഒഴിവാക്കാം ഇവ
കരുവാളിപ്പ്
ചര്‍മ്മത്തില്‍ കരുവാളിപ്പ് ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ അത് വളരെ എളുപ്പത്തില്‍ മാറ്റി എടുക്കാന്‍ സാധിക്കുകയില്ല. ചിലര്‍ക്ക് നെറ്റിയില്‍ ആയിരിക്കും കരുവാളിപ്പ് വരിക. എന്നാല്‍, ചിലര്‍ക്ക് കൈകളിലും അതുപോലെ, മൂക്കില്‍ മാത്രം കരുവാളിപ്പ് വരുന്നവരും കുറവല്ല.
മല്ലിയില്‍ നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് ചര്‍മ്മത്തിനെ നല്ലപോലെ ഹെല്‍ത്തിയാക്കി നിലനിര്‍ത്താനും ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റുന്നതിനും സഹായിക്കുന്നുണ്ട്.
ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റുന്നതിനായി ആദ്യം തന്നെ മല്ലി മുഴുവനോടെ കുറച്ച് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് എടുക്കുക. ഇത് ചൂടാറി കഴിയുമ്പോള്‍ ഒരു പഞ്ഞി കൊണ്ട് ഈ വെള്ളത്തില്‍ മുക്കി നിങ്ങള്‍ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജി കുറയ്ക്കുന്നതിനും സഹായിക്കും.
ചുളിവ് കുറയ്ക്കാന്‍
ചര്‍മ്മത്തിലെ ചുളിവും വരകളും മാറ്റി എടുത്താല്‍ മാത്രമാണ് ചര്‍മ്മത്തിന് നല്ല യുവത്വം തോന്നിപ്പിക്കുക. ചര്‍മ്മത്തിന് നല്ല യുവത്വം തോന്നിപ്പിക്കാനും ചുളിവുകളും വരകളും മാറ്റി എടുക്കാനും മല്ലി ഉപയോഗിക്കാവുന്നതാണ്. ഇതിനായി മല്ലിയില അരച്ച് അത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
മല്ലിയിലയില്‍ കുറച്ച് താരും ചേര്‍ത്ത് നല്ല ഫോയ്സ്പാക്ക് തയ്യാറാക്കി ഇതും നിങ്ങള്‍ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. അല്ലെങ്കില്‍ മല്ലിപ്പൊടിയില്‍ കുറച്ച് കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിക്സ് ചെയ്ത് ഇത് മുഖത്ത് പുരട്ടുക. ഇതും നല്ലതാണ്.
Also Read: മുടി നല്ല കറുപ്പ് നിറമാക്കാൻ ഈ ഒരു സൂത്രപ്പണി, ട്രൈ ചെയ്ത് നോക്കികോളൂ
തിളക്കമുള്ള ചര്‍മ്മം
ചര്‍മ്മത്തിന് നല്ല ഗ്ലോ ലഭിച്ചാല്‍ തന്നെയാണ് കാണാന്‍ ഒരു ചന്തം ഉണ്ടാവുക. ഇത്തരത്തില്‍ നല്ല ഗ്ലോ ലഭിക്കാന്‍ നമുക്ക് മല്ലി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ മുഴുവന്‍ മല്ലി തലേദിവസം കുതിര്‍ത്ത് വെക്കുക. പിറ്റേ ദിവസം ഈ വെള്ളം എടുത്ത് കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ കുടിക്കുന്നത് ശരീരം നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ തന്നെ ചര്‍മ്മത്തിന് നല്ല തിളക്കം ഉണ്ടാകുന്നതിനും സഹായിക്കുന്നു.
English Summary: Coriander for Skin Care
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക