മസ്കറ്റ് > സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക ഒന്നര മാസമായിട്ടും തിരിച്ച് നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. മെയ് ആദ്യ വാരം സാങ്കേതിക തകരാർ കാരണം ഗോ ഫസ്റ്റിന്റെ നിരവധി സർവിസുകൾ റദ്ദ് ചെയ്തിരുന്നു. ആ സമയങ്ങളിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തിയതിയിലേക്ക് മാറ്റി നൽകാൻ വിമാന കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോഫസ്റ്റിന് കഴിഞ്ഞില്ല. ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രകാർക്ക് സീറ്റ് നൽകിയിരുന്നു.
അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്നുള്ള വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തിരുന്നത്. ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകയിട്ടില്ലെന്ന കാര്യം അറിയുന്നത്.
അന്നു ടിക്കറ്റെടുത്തവർക്ക് നിവിൽ വലിയ ബാധ്യതയാണ് വന്നിരിക്കുന്നത്. സർവീസ്സുകൾ ജൂൺ 19 നു പുനരാരംഭിക്കുമെന്ന് വിമാന സൈറ്റിൽ പറയുന്നുണ്ടെങ്കിലും അതിന് സാധ്യത ഇല്ലന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചു നൽകുമെന്നായിരുന്നു നേരത്തെ വിമാന കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം. ബാങ്ക് ട്രാൻസ്ഫർ, യു.പി.ഐ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നൽകിയത്, അതേ സെയിൽസ് പോയന്റിലേക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇതുവരെയും തുക തിരിച്ചു നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവൽ ഏജൻസികൾക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോർട്ടലിൽതന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് ലഭ്യമായ വിവരം. യാത്ര പ്രശ്നം കാലങ്ങളായി അനുഭവിക്കുന്ന പ്രവാസികൾക്ക് ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതും വലിയ ദുരിതമായി മാറിയിരിക്കയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..