Also Read : ‘സ്വന്തം വിരൽ ഉപയോഗിച്ച് കണ്ണുകൾ കുത്തുന്നു’; ഡിഎംകെയെ പരോക്ഷമായി വിമർശിച്ച്, രാഷ്ട്രീയ പ്രവേശന സൂചനയുമായി വിജയ്
329 പേർ കൊല്ലപ്പെട്ട 1985ലെ എയർ ഇന്ത്യ സ്ഫോടനക്കേസിന്റെ സൂത്രധാരൻ എന്ന് ആരോപിച്ചിരുന്ന തൽവീന്ദർ പാർമറിനെ ബഹത്വവത്കരിക്കുന്ന പോസ്റ്ററുകളാണ് കാനഡയിലെ തെരുവുകളിൽ ഉയർന്നിരിക്കുന്നത്. വിഘടനവാദി നേതാവിനെ ‘ഷഹീദ് ഭായ് തൽവീന്ദർ പർമർ’ എന്ന് പരാമർശിക്കുന്ന പോസ്റ്ററിൽ ജൂൺ 25ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ന് ഒരു കാർ റാലി നടത്തുമെന്നാണ് പരസ്യത്തിൽ പറയുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ശതകോടീശ്വരൻ ആര് ?
അതിന് പുറമെ, “1985 ലെ കനിഷ്ക ബോംബാക്രമണത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണ”മെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂല ആക്രമണങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസമുണ്ടായിരിക്കുന്നത്.
നിരവധിയാളുകളാണ് ഈ പോസ്റ്ററുകൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. “കനേഡിയൻ ഖാലിസ്ഥാനികൾ എയർ ഇന്ത്യയെ ബോംബാക്രമണം നടത്തിയ മാനസികരോഗിയായ തൽവീന്ദർ പർമറിനെ വീണ്ടും പോസ്റ്റർ ബോയ് ആയി തെരഞ്ഞെടുത്തു. 331 നിരപരാധികളെ വെറുതെ കൊന്ന വ്യക്തിയാണ് അയാൾ. കൂടാതെ മറ്റൊരു ഒരു വിചിത്രമായ ട്വിസ്റ്റ് കൂടിയുണ്ട് അയാളുടെ ഇരകളെ സ്മാരകത്തിൽ വച്ച് ആദരിക്കും” സിബിസി ന്യൂസ് കറസ്പോണ്ടന്റ് ടെറി മൈൽവെസ്കി ട്വിറ്ററിൽ കുറിച്ചു.
സ്ഫോടനത്തിൽ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്കാലത്തെയും മോശമായ കൂട്ടക്കൊലപാതകത്തെ വെള്ളപൂശാനുള്ള മറ്റൊരു ഭ്രാന്തൻ ശ്രമമാണിതെന്നും ടെറി ട്വീറ്റ് ചെയ്തു. “എന്നാൽ, ദശാബ്ദങ്ങൾ നീണ്ട അന്വേഷണങ്ങൾ ഇന്ത്യയ്ക്ക് അത്തരത്തിലുള്ള ഒരു പങ്കുമില്ലെന്ന് തെളിയിച്ചതാണ്. പാർമർ തന്നെയാണ് ബോംബ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകി. റാലി ഒരു നുണ പ്രചരിപ്പിക്കുന്നതിനാണ്.” ട്വീറ്റിൽ പറയുന്നു.
നേരത്തെ, കേസിൽ ആരോപണ വിധേയനായ റിപുധാമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റ് മരിച്ചിരുന്നു. 2005ൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി പ്രഖ്യാപിക്കുകയായിരന്നു.
1985ൽ പഞ്ചാബിൽ കലാപം രൂക്ഷമായ സമയത്ത് ജൂൺ മാസം 23ന് മോൺട്രിയൽ- ലൻഡൻ- ഡൽഹി- മുംബൈ റൂടിൽ സർവീസ് നടത്തുന്ന ഫ്ലൈറ്റ് ഐറിഷ് തീരത്തിനടുത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
Also Read : ഭാരം 156 കിലോ, 90 കിലോ കുറക്കാൻ ശ്രമം; 21 കാരിയായ ചൈനീസ് സോഷ്യൽ മീഡിയ താരത്തിന് ദാരുണാന്ത്യം
സിഖ് ഭീകരവാദികൾ വിമാനം അട്ടിമറിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരു പ്രതിയെ 2003 ൽ ശിക്ഷിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ തൽവീന്ദർ സിംഗ് പർമാണെന്ന് കനേഡിയൻ പോലീസ് ആരോപിച്ചു. എന്നാൽ, പിന്നീട് ഇയാളെ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി. ഇന്ത്യയിൽ വച്ചുണ്ടായ ഒരു ഏറ്റുമുട്ടലിൽ പർമറിനെ പോലീസ് കൊലപ്പെടുത്തുകയായിരുന്നു.
Read Latest World News and Malayalam News