പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. കാലവര്‍ഷം അടുത്തിരിക്കുന്ന ഈ സമയത്ത് ധനസഹായം കേരളത്തിന് അനുവദിച്ച് കിട്ടുന്നത് ആശ്വാസമാകും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ശതകോടീശ്വരൻ ആര് ?
മുമ്പ് കേരളത്തിന് 125 മില്യണ്‍ ഡോളറിന്റെ ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ വായ്പ. ഈ രണ്ട് പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട ഏകദേശം 50 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ദുരന്തങ്ങള്‍ക്ക് ശേഷം ഭാവിയിലെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപം നല്‍കാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 കോടി രൂപയുടെ വായ്പ.
Also Read: റോഡരികുകളിൽ വനംവകുപ്പ് ബലം കുറഞ്ഞ മരങ്ങൾ വളർത്തുന്നത് എന്തിന്? നിരത്തുകളിൽ ഗുൽമോഹറും മഴവൃക്ഷങ്ങളും നിറഞ്ഞതെങ്ങനെ?
യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് മാനേജിങ് ഡയറക്ടറുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വായ്പ ലഭ്യമാകുന്ന സാഹചര്യത്തില്‍ ആയിരുന്നു സന്ദര്‍ശനം നടത്തിയത്.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രോത്സാഹന സമ്മാനം
2022-23 അധ്യയന വർഷം മാർച്ചിൽ നടത്തിയ പത്താംതരം, ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ., ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും/അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്ന മത്സ്യബോർഡ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
2022-23 വർഷം കായിക വിനോദ മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി പ്രകാരവും അപേക്ഷ നൽകാം.
അപേക്ഷ നൽകുന്നതിനും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകീട്ട് 5 മണി.
Read Latest Local News and Malayalam News