കുവൈത്ത് സിറ്റി > പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ലേഡീസ് വിങ് ചെയർപേഴ്സൺ സലീന റിയാസിന് സംഘടനാ ഭാരവാഹികൾ ചേർന്ന് യാത്രയയപ്പ് നൽകി. മംഗഫ് കാലസദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ മുഴുവൻ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. മലപ്പുറം ജില്ലാ അസോസിയേഷനുവേണ്ടി ഭാരവാഹികൾ മൊമെന്റോ നൽകി. മായി സംഘടന അംഗങ്ങൾ ഗാനമേളയും കലാസദൻ കലാകാരമാർ സംഗീത സന്ധ്യയും അവതരിപ്പിച്ചു.
മലപ്പുറം അസ്സോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അഡ്വ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ശറഫുദ്ധീൻ കണ്ണെത്, ഫൗണ്ടറും രക്ഷാധികാരിയുമായ വാസുദേവൻ മമ്പാട്, രക്ഷാധികാരി അനസ് തയ്യിൽ, ഫൗണ്ടറും അഡ്വൈസറി ബോർഡ് അംഗവുമായ അഭിലാഷ് കളരിക്കൽ, അഡ്വൈസറി ബോർഡ് അംഗം സുനീർ കളിപ്പാടൻ, ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ്, ട്രഷറർ ഷൈല മാർട്ടിൻ, ട്രഷറർ ഹാപ്പി അമൽ, ജോയിന്റ് സെക്രെട്ടറിമാരായ ഷാജഹാൻ പാലാറ, സലിം നിലമ്പൂർ, ജോയിന്റ് ട്രഷറർ ഇല്യാസ് പാഴൂർ എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. മലപ്പുറം അസ്സോസിയേഷൻസെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായ അനീഷ് കാരാട്ട്, പ്രോഗ്രാം കൺവീനർ അജ്മൽ വേങ്ങര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യോഗത്തിനു ട്രഷറർ ഹാപ്പി അമൽ നന്ദി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..