കുവൈത്ത് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കഴിഞ്ഞ 32 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹിൽ, അബൂ ഹലീഫ, സാൽമിയ മേഖലകളിലായി 25 ൽ അധികം ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത്.
കല കുവൈത്ത് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ, ജോയിന്റ് സെക്രട്ടറി പ്രജോഷ്, മാതൃഭാഷ കേന്ദ്ര സമിതി ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, കല കുവൈറ്റ് മേഖലാ സെക്രട്ടറിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മാതൃഭാഷ സമിതി ഭാരവാഹികൾ തുടങ്ങിയവർ വിവിധ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു, കൂടുതൽ ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/9AGVHh9P5EvZsRpW6 .
കൂടുതൽ വിവരങ്ങൾക്ക് ;90039594 , 95535413 , 51711055
അബ്ബാസിയ – 66646578, സാൽമിയ – 94493263, അബുഹലീഫ – 67065688, ഫഹാഹീൽ – 97212481
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..