കുവൈത്ത് സിറ്റി > ഇന്ത്യൻ കുവൈത്ത് എംബസി യുഎൻ ഹാബിറ്റാറ്റ് ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ വെള്ളിയാഴ്ച രാവിലെ ബ്നെയ്ദ് അൽ ഗാർ ഏരിയയിൽ ബീച്ച് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. മിഷൻ ലൈഫ് – ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റിന്റെ ഭാഗമായിരുന്നു പരിപാടി.
പരിപാടിയിൽ എംബസി ഉദ്യോഗസ്ഥരും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി അംഗങ്ങളും കുട്ടികളും ഉൾപ്പടെ 500-ലധികം പേർ ഇതിൽ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. യുഎൻ-ഹാബിറ്റാറ്റ് ജിസിസി കുവൈറ്റ് ഓഫീസ് മേധാവി ഡോ. അമീറ അൽഹസ്സൻ ബീച്ച് ക്ലീനിംഗ് പരിപാടിയെ അഭിനന്ദിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജീവിതശൈലി സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഹവല്ലി ഗവർണറുടെ പ്രതിനിധികളും , പെറു, ഇന്തോനേഷ്യ, ഘാന, അഫ്ഗാനിസ്ഥാൻ, മൊറോക്കോ, റൊമാനിയ, വിയറ്റ്നാം, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാർ, യുഎസ് എംബസിയിലെ നയതന്ത്രജ്ഞർ, കുവൈറ്റിലെ യുഎൻ ഏജൻസികളുടെ നിരവധി മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..