ജോലി സ്ഥലത്ത് രണ്ട് വർഷം പൂർത്തിയാക്കിയവർക്ക് 10 ദിവസത്തെ പഠന/പരീക്ഷാ അവധി എടുക്കാൻ സാധിക്കും. ജോലി ചെയ്യുന്ന ആളുടെ ജീവിത പങ്കാളി മരിച്ചാൽ 5 ദിവസത്തെ അവധി ലഭിക്കും. കുട്ടി, രക്ഷിതാവ്, മുത്തശ്ശി, സഹോദരൻ, പേരക്കുട്ടി എന്നിവർ മരിച്ചാൽ 3 ദിവസ അവധി ലഭിക്കും.
Also Read: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ വരുന്നു ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി അധികൃതർ
മരുന്ന് ആഹാരമായി മാറിയിട്ട് ഒരു വർഷം; ഉപ്പോ മധുരമോ രുചിക്കാറില്ലെന്ന് സാമന്ത
പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന സമയത്ത് ഒരു തവണ മാത്രം ഹജ്ജിനുള്ള അവധി എടുക്കാൻ സാധിക്കും. വേതനമില്ലാത്തതും 30 ദിവസത്തിൽ കൂടാത്തതുമായ അവധി ആണ് കിട്ടുക. ഉംറ അവധി തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. തൊഴിൽ ഉടമ നൽകുന്നത് അനുസരുച്ച് അവധി എടുക്കാൻ സാധിക്കും.
വനിത ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധി ലഭിക്കും. 45 ദിവസം മുഴുവൻ ശമ്പളം, 15 ദിവസം പകുതി ശമ്പളവും ഇവർക്ക് ലഭിക്കും. കുഞ്ഞ് ജനിച്ച് 6 മാസത്തിനകം ആ അവധി എടുക്കണം. വർഷത്തിൽ 90 ദിവസത്തെ സിക്ക് ലീവ് ലഭിക്കും. വർഷത്തിൽ 30 ദിവസത്തെ വാർഷിക അവധി ലഭിക്കും. വാർഷിക അവധി ഉപയോഗിക്കുന്നതിന് മുമ്പ് ജോലി രാജി വെക്കുകയാണെങ്കിൽ ഇനി എടുക്കാൻ ബാക്കിയുള്ള അവധി മാത്രമേ ലഭിക്കുകയുള്ളു.
അഴിമതിയെക്കുറിച്ചു വിവരം നൽകാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോർഡ് പ്രദർശിപ്പിക്കണം
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. (സർക്കുലർ നം. VIG-C2/205/2021-VIG) സർക്കാർ/അർധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളിൽനിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.
ഇപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കണം. വിജിലൻസ് ആസ്ഥാനത്തെ ടോൾ ഫ്രീ നമ്പർ 1064 / 8592900900, വാട്സ്ആപ്പ് – 9447789100, ഇ-മെയിൽ: vig.vacb@kerala.gov.in, വെബ്സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സർക്കുലറിനൊപ്പമുള്ള അനുബന്ധത്തിൽ നൽകിയിട്ടുണ്ട്.