മനാമ > സൗദിയിലെ തുമൈറില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതനുസരിച്ച് ഈ മാസം 27ന് ചൊവ്വാഴ്ച അറഫ ദിനവും 28ന് ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കും.
ജൂണ്‍ 19ന് തിങ്കളാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. മാസപ്പിറവി ദര്‍ശിക്കാന്‍ സുപ്രീം കോടതി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.
ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്ന് മാസപ്പിറവി കമ്മിറ്റി അറിയിച്ചു. ഇതോടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ 28നാകും.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ഈ മാസം 26 ന് തിങ്കളാഴ്ച (ദുല്‍ഹിജ്ജ എട്ട്) വൈകീട്ട് മുതല്‍ ജൂലായ് 1 വരെയായിരിക്കും. ദുല്‍ഹജ് എട്ട് തര്‍വിയത്ത് ദിനത്തിലെ മിനായിലെ രാപ്പാര്‍പ്പോടെയാണ് അഞ്ചു ദിവസത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..