ഞായറാഴ്ചയാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നൽകാനുള്ള തീരുമാനമെടുത്തത്.
ജിന്നിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ സനിക
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ വിമർശിക്കുകയും അവാർഡിനായി ഗീത പ്രസ് തെരഞ്ഞെടുത്തത് “പരിഹാസ്യ”മായ നടപടിയെന്നെ അഭിപ്രായപ്പെട്ടു.
നൂറു വർഷം പൂർത്തിയാക്കുന്ന ഗോരഖ്പൂർ കേന്ദ്രമായ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ഷയ മുകുളിന്റെ ഈ സംഘടനയുടെ 2015-ൽ മുതൽ വളരെ മികച്ച ഒരു ജീവചരിത്രമുണ്ട്. സവർക്കറിനും ഗോഡ്സെക്കും പുരസ്കാരം നൽകുന്നത് പോലെയാണ് ഈ തീരുമാനം ശരിക്കും പരിഹാസ്യമാണ്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിച്ചവരാണ് ഗീത പ്രസ്സെന്നും പുസ്തകത്തിൻറെ കവർ ചിത്രം പങ്കുവെച്ചുകൊണ്ട് ജയ്റം രമേശ് ട്വിറ്റ് ചെയ്യുന്നു.
അതേസമയം, പുരസ്കാരത്തിന് അർഹമായ ഗീതാ പ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റും പുറത്തുവന്നിരുന്നു.
ഗാന്ധിയൻ ആശയങ്ങളായ സമാധാനവും സാമൂഹിക സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗീതാ പ്രസ് നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഗീതാ പ്രസിന്റെ പ്രവർത്തനങ്ങൾക്ക് 100 വർഷം തികയുന്ന വേളയിൽ ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത് സ്ഥാപനം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിക്ക് പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗീതാ പ്രസിനെ അഭിനന്ദിച്ച് രംഗത്തുവന്നു.
അഹിംസയിലൂടെയും മറ്റ് ഗാന്ധിയൻ രീതികളിലൂടെയും സാമൂഹിക, സാമ്പത്തിക മേഖലകളിലെ രാഷ്ട്രീയ മാറ്റത്തിനുള്ള മികച്ച സംഭാവനകൾക്ക് നൽകുന്ന വാർഷിക അവാർഡാണ് ഗാന്ധി സമാധാന സമ്മാനം നൽകുന്നത്.
Also Read : കേരളത്തിന് രണ്ട് പുതിയ ഐടി പാർക്കുകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ലക്ഷ്യം കേരളത്തെ ഒന്നാമതെത്തിക്കുക
1923ൽ ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നാണ്. 14 ഭാഷകളിലായി 41.7 കോടി ബുക്കുകളാണ് ഇവർ അച്ചടിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ 16.21 കോടി ശ്രീമദ് ഭഗവദ് ഗീതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Latest National News and Malayalam News