Reading Day 2023: മാനവരാശിയുടെ വിപ്ലവാത്മക മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയ; വായനാ ദിനാശംസകളുമായി മുഖ്യമന്ത്രി
ഇന്ന് ജൂൺ 19 വായനാ ദിനം പി എൻ പണിക്കരുടെ ചരമദിനമാണ് വായാനാ ദിനമായി ആചരിക്കുന്നത്. വായനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. ആശംസ വായിക്കാം
ഹൈലൈറ്റ്:
- ജൂൺ 19 വായനാ ദിനം
- പിഎൻ പണിക്കരുടെ ചരമദിനം
- ആശംസകളുമായി മുഖ്യമന്ത്രി
വായനയിലൂടെ മനുഷ്യൻ ചുറ്റുമുള്ളവരുടെ ലോകത്തെ കൂടി അടുത്തറിയുന്നു. അത്തരത്തിൽ വലിയൊരു സാമൂഹ്യ പ്രവർത്തനം കൂടിയായി വർത്തിക്കാൻ വായനക്ക് സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്.
Also Read : ശബരിമലയിലെ സ്വർണവള മോഷണം, ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
ലോക്സഭ തെരഞ്ഞെടുപ്പ്: സതീശന്റെ ലക്ഷ്യം 20 സീറ്റ്, തയ്യാറെടുത്ത് കോൺഗ്രസ്
മുഖ്യമന്ത്രിയുടെ വായനാദിനാശംസ വായിക്കാം
ഇന്ന് വായനാ ദിനം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാലാ സംഘം, സാക്ഷരതാ യജ്ഞം തുടങ്ങിയ മുന്നേറ്റങ്ങൾ കേരള നവോത്ഥാനത്തിൽ ചെലുത്തിയ സ്വാധീനം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ ദിനം കടന്നു പോകുന്നത്. അറിവ് നേടുന്നതിനും ആശയ വിനിമയത്തിനുമുള്ള ഉപാധി എന്നതിനപ്പുറം മാനവരാശിയുടെ വിപ്ലവാത്മക മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയായി കൂടി വേണം വായനയെ അറിയാൻ.
Also Read: എംഎം മണിയുടെ വാഹനമിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്
അറിവു കൈമാറ്റത്തിനോടൊപ്പം സമൂഹ മനഃസാക്ഷിയെ പരുവപ്പെടുത്തുന്നതിൽ വായനയുടെ പങ്ക് വളരെ പ്രധാനമാണ്. വായനയിലൂടെ മനുഷ്യൻ ചുറ്റുമുള്ളവരുടെ ലോകത്തെ കൂടി അടുത്തറിയുന്നു. അത്തരത്തിൽ വലിയൊരു സാമൂഹ്യ പ്രവർത്തനം കൂടിയായി വർത്തിക്കാൻ വായനക്ക് സാധിക്കുന്നുണ്ട്. പരന്നതും ആഴത്തിലുമുള്ള വായനാശീലം ഒരു ജനകീയ സംസ്കാരമായി നാം വളർത്തിയെടുക്കണം. അറിവ് കൈമുതലാക്കിയ ഒരു വിജ്ഞാന സമൂഹമായി വളരാൻ ഈ ശീലം നമ്മെ സഹായിക്കും. ഏവർക്കും വായനാ ദിനാശംസകൾ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരംഎംഎം മണിയുടെ വാഹനമിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- സൗദി അറേബ്യസൗദിയിൽ ബലിപെരുന്നാൾ 28 ന്, അറഫാ സംഗമം 27 ന് നടക്കും
- പ്രവാസിയുവതിയെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുകെയിൽ തടവ് ശിക്ഷ
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- വയനാട്കുട്ടത്തോണി മറിഞ്ഞു, നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
- കേരളംകേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്, അറഫ ദിനം ജൂൺ 28ന്
- തിരുവനന്തപുരംസോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി, ഒടുവിൽ ജിന്നി തിരിച്ചെത്തി, സന്തോഷം സഹിക്കാനാകാതെ സനിക
- എറണാകുളംമനീഷ മുറിയിൽ കയറി കുറ്റിയിട്ടു, പിന്നാലെ മറ്റൊരു യുവാവും എത്തി, കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
- കണ്ണൂര്സ്കൂൾ സഹപാഠി സംഗമത്തിന് നാട്ടിലേക്ക്, ട്രെയിനിൽ കുഴഞ്ഞു വീണു, കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 19 June 2023: ഈ 5 രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് സാധ്യത
- സെലിബ്രിറ്റി ന്യൂസ്അലംകൃത 10 മിനിറ്റ് ചോദിച്ച് ചെയ്തതാണ്! അച്ഛന് ഇതുകണ്ടാല്‍ ഉറപ്പായിട്ടും സന്തോഷിക്കും! പൃഥ്വിയുടെ പോസ്റ്റിന് കമന്റുമായി പാത്തുവും പൂര്‍ണിമയും
- വിദ്യാഭ്യാസംവായന ദിനം 2023: കുട്ടികളിൽ വായനാശീലം വളർത്താൻ ഈ പുസ്തകങ്ങൾ സമ്മാനിക്കാം
- സെലിബ്രിറ്റി ന്യൂസ്അസുഖം ബാധിച്ചിട്ട് 11ാം ദിവസം! ഇതൊരു വില്ലനാണ്! കാണുന്നത്ര സന്തോഷമുള്ള അവസ്ഥയിലല്ല ഞാൻ! ആശുപത്രി ചിത്രങ്ങളുമായി രചന നാരായണന്‍കുട്ടി