മക്ക> ഈ പ്രാവശ്യത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നും വരുന്ന നാലായിരത്തോളം മെഹറമില്ലാതെ വനിതകൾക്ക് വേണ്ടി ജിദ്ദ നവോദയും നൂറിൽ പരം വനിത വോളണ്ടിയർമാരായാണ് ഹറം പരിസരത്തും, അസീസിയിലും, ഖുതായി, മക്ബസ് ജിന്ന്, ബസ്സ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ഹാജിമാർക്ക് സേവനത്തിനായി നിർത്തിയിട്ടുള്ളത്.
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച വളണ്ടിയർമാരാണ് നവോദയ ഹജ്ജ് സെല്ലിൽ പ്രവർത്തിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വോളണ്ടിയർമാർ മക്കയിലെത്തും.
മലയാളി ഹാജിമാരുടെ ഇഷ്ട ഭക്ഷണമായ കഞ്ഞി രണ്ടായിരത്തിലേറെയാണ് ദിവസേനനെ ജിദ്ദ നവോദയ വിതരണം ചെയ്യുന്നുത്. അറേബ്യൻ ഭക്ഷണമായ ബുഹാരി ചോറും കോഴിയും, ഫ്രൂട്ട്സ്, ജ്യൂസ്, വെള്ളം, ചായ എന്നിങ്ങനെയും ഹജ്ജ് തീരുന്നത് വരെ ദിവസവും വിതരണം ചെയ്യുന്നുണ്ട്. കടുത്ത ചൂടിൽ ഇന്ത്യൻ ഹാജിമാർക്ക് ഇത് വലിയ ആശ്വാസമേകും.
നവോദയ രക്ഷാധികാരി, ശിഹാബുദ്ദീൻ കോഴിക്കോട്,ഹജ്ജ് സെൽ കൺവീനർ ഷറഫുദ്ദീൻ കാളികാവ്,ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ് റഷീദ് ഒലവക്കോട്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സാലിഹ്, ബുഷാർ ചെങ്ങമനാട്,ബഷീർ നിലമ്പൂർ,മൊയ്തീൻ കെ വി,എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നുണ്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..