Sumayya P | Samayam Malayalam | Updated: 19 Jun 2023, 12:26 pm
ദുല്‍ ഹിജ്ജ ഒമ്പതാം ദിവസം ആചരിക്കുന്ന അറഫാത്ത് ദിനം ജൂണ്‍ 27 ചൊവ്വാഴ്ച നടക്കും. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ അറഫാ മരുഭൂമിയില്‍ സംഗമിക്കുന്ന ദിവസമാണത്.
ഹൈലൈറ്റ്:
- ദുല്‍ ഹിജ്ജയുടെ 10-ാം ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
- എല്ലാ തുറമുഖങ്ങളും സജ്ജമാണെന്നും വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ വരവ് തുടരും
ഇസ്ലാമിക മാസമായ ദുല്‍ ഹിജ്ജയില്‍ മുസ്ലിംകള് വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത്. ഹജ്ജ് തീര്‍ഥാടനം ദുല്‍ഹിജ്ജ എട്ടാം തീയതി മുതല്‍ മാസത്തിലെ 13 വരെ നീണ്ടുനില്‍ക്കും. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക ആഘോഷങ്ങളിലൊന്നാണ് ഈദുല്‍ അദ്ഹ, അല്ലെങ്കില്‍ ബലി പെരുന്നാള്‍. ദൈവത്തോടുള്ള അനുസരയെന്ന നിലയില്‍ തന്റെ മകനെ ബലിയര്‍പ്പിക്കാന്‍ പ്രവാചകനായ ഇബ്രാഹിം സന്നദ്ധത പ്രകടിപ്പിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ഈ ഉത്സവം. അവസാന നിമിഷത്തില്‍ ദൈവത്തിന്റെ കല്‍പ്പന പ്രകാരം മകന് ഇസ്മാഈലിന് പകരം ആടിനെ ബലി നല്‍കിയതിന്റെ സ്മരണയ്ക്കാണ് വിശ്വാസികള്‍ ഈ ദിവസങ്ങളില്‍ ബലി അറുക്കുന്നത്. ഇസ്ലാമിക ചാന്ദ്ര കലണ്ടറിന്റെ അവസാന മാസമായ ദുല്‍ ഹിജ്ജയുടെ പത്താം ദിവസമാണ് ലോകത്തെമ്പാടുമുള്ള മുസ്ലിംകള് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
‘മനപ്പൂർവ്വം തേജോവധം ചെയ്യുന്നു’
Also Read: ദുബായിലെ ഏഴ് റോഡുകളില്‍ പുതിയ നടപ്പാലങ്ങള്‍; സൈക്കിള്‍ യാത്രികര്‍ക്കായി മേല്‍പ്പാലം ഒരുങ്ങി
അതിനിടെ, വ്യോമ, കടല്‍, കര അതിര്‍ത്തികളിലൂടെ ഇതിനകം 1,150,000-ലധികം ഹജ്ജ് തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ ബിജാവി അറിയിച്ചു. ഹജ്ജ് തീര്‍ഥാടകരുടെ വരവ് സുഗമമാക്കുന്നതിന് സൗദി അറേബ്യ അതിന്റെ എല്ലാ അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് അല്‍ ഇഖ്ബാരിയ്യ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ തുറമുഖങ്ങളും സജ്ജമാണെന്നും വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ വരവ് തുടരുമെന്നും അല്‍ ബിജാവി പറഞ്ഞു.
മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. ഇത് മദീനയിലേക്ക് യാത്ര ആരംഭിക്കാനുള്ള തീര്‍ഥാടകരുടെ ആഗ്രഹമാണ് തെളിയിക്കുന്നുവെന്ന് അല്‍-ബിജാവി പറഞ്ഞു. ആറു ലക്ഷം തീര്‍ഥാടകരാണ് മദീന വിമാനത്താവളം വഴി എത്തിയത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ശേഷി വരും ദിവസങ്ങളില്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കപ്പാസിറ്റിയെക്കാള്‍ അധികമാകുമെന്നും ഇത് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംകേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്, അറഫ ദിനം ജൂൺ 28ന്
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- വയനാട്കുട്ടത്തോണി മറിഞ്ഞു, നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
- ഇന്ത്യതമിഴ്നാട്ടിൽ പരക്കെ മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- ഇന്ത്യസവർക്കർക്ക് പുറമെ ആർഎസ്എസ് സ്ഥാപകന്റെ പാഠഭാഗവും നീക്കം ചെയ്തു; പകരം കർണാടകത്തിലെ പാഠപുസ്തകങ്ങളിൽ നെഹ്റു കത്ത് വീണ്ടും
- ഓഹരിഅംബാനിയുടെ സ്വന്തം പെന്നി സ്റ്റോക്ക്; ഒരാഴ്ചയിൽ 17-ലെത്തി; കൈവശമുണ്ടോ?
- തിരുവനന്തപുരംസോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി, ഒടുവിൽ ജിന്നി തിരിച്ചെത്തി, സന്തോഷം സഹിക്കാനാകാതെ സനിക
- ഓഹരിഅറിയാത്തമട്ട് പറ്റില്ല; അഭ്യൂഹങ്ങളിലും കമ്പനി ഉടനടി നിലപാട് പറയണം; നിക്ഷേപകർക്ക് ഗുണകരം
- പത്തനംതിട്ടശബരിമലയിലെ സ്വർണവള മോഷണം, ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ആരോഗ്യംഅച്ഛൻ്റെ അമിതവണ്ണം പ്രശ്നമാണ്, ആരോഗ്യത്തോടിരിക്കാൻ അച്ഛന്മാരെ മക്കൾ സഹായിക്കേണ്ടത് ഇങ്ങനെയാണ്
- സെലിബ്രിറ്റി ന്യൂസ്ഈ സിനിമ എനിയ്ക്ക് വളരെ സ്പെഷ്യലാണ്, അത് കൊമേഴ്സ്യൽ സക്സസ് ആയതു കൊണ്ട് മാത്രമല്ല; പോർ തൊഴിലിനേക്കുറിച്ച് അശോക് സെൽവൻ
- ദിവസഫലംHoroscope Today, 19 June 2023: ഈ 5 രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് സാധ്യത
- സിനിമ ന്യൂസ്രാജനേയും അടിയന്തരാവസ്ഥയേയും കാണാതെപോയ ‘പിറവി’; നിസ്സംഗതയും നിശബ്ദതയും നിറഞ്ഞു നില്ക്കുന്നൊരു ഷാജി എന്‍ കരുണ്‍ ചിത്രം