Sumayya P | Samayam Malayalam | Updated: 19 Jun 2023, 11:56 am
പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ഉദ്ഘാടനം ചെയ്തത്.
ഹൈലൈറ്റ്:
- ഏകദേശം 10 ചതുരശ്ര കിലോമീറ്ററാണ് അഞ്ചാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണ്ണം.
- പ്രതിവര്‍ഷം 1.18 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും
‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടത്തിന്റെ ഉദ്ഘാടനം പര്‍ണമായും ശുദ്ധമായ ഊര്‍ജ്ജത്താല്‍ ഊര്‍ജസ്വലമായ ഒരു സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവെയ്പ്പാണെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. വൈവിധ്യമാര്‍ന്ന സംരംഭങ്ങളോടെ ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി മാറാനുള്ള ദുബായിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ ദുബായ് തങ്ങളുടെ ഊര്‍ജ്ജ ആവശ്യകതയുടെ 25 ശതമാനവും 2050 ഓടെ 100 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ സുസ്ഥിരതയുടെ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം നവംബറില്‍ സിഒപി-28 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
എയർഹോൺ ഉപയോഗിച്ചു; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Also Read: സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹത: യുഎഇ ഡിജിറ്റൽ ഗവൺമെന്റ്
ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ മാതൃകയില്‍ 50 ബില്യണ്‍ ദിര്‍ഹത്തിന്റെ മൊത്തം നിക്ഷേപത്തോടെ നിര്‍മിക്കുന്ന സോളാര്‍ പാര്‍ക്ക് 2030-ല്‍ പൂര്‍ണമായി പൂര്‍ത്തിയാകുമ്പോള്‍ അതുവഴി പതിവര്‍ഷം 6.5 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നാണ് ദുബായിയുടെ കണക്കുകൂട്ടല്‍. 2 ബില്യണ്‍ ദിര്‍ഹമില്‍ നിര്‍മിച്ച സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ട പദ്ധതിയുടെ 60 ശതമാനം ഓഹരികള്‍ ദേവയും ബാക്കി 40 ശതമാനം അക്വാ പവര്‍ ആന്‍ഡ് ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുമാണ് സ്വന്തമാക്കിയിരിക്കുന്നത്. സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടം കോവിഡ് വ്യാപന കാലത്താണ് തുടങ്ങിയതെങ്കിലും 2023 ഡിസംബറില്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്ന തീയതിക്ക് മുമ്പായി പൂര്‍ത്തിയാക്കിയതായി മീഡിയ ഓഫീസ് അറിയിച്ചു. ഫോട്ടോവോള്‍ട്ടെയ്ക്ക് പാനലുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി ഒരു നൂതന റോബോട്ടിക് ക്ലീനിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ പദ്ധതികളിലൊന്നാണ് പുതുതായി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ അഞ്ചാം ഘട്ടം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- പ്രവാസിയുവതിയെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുകെയിൽ തടവ് ശിക്ഷ
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- വയനാട്കുട്ടത്തോണി മറിഞ്ഞു, നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
- ഓഹരിഅംബാനിയുടെ സ്വന്തം പെന്നി സ്റ്റോക്ക്; ഒരാഴ്ചയിൽ 17-ലെത്തി; കൈവശമുണ്ടോ?
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- ഇന്ത്യതമിഴ്നാട്ടിൽ പരക്കെ മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
- എറണാകുളംമനീഷ മുറിയിൽ കയറി കുറ്റിയിട്ടു, പിന്നാലെ മറ്റൊരു യുവാവും എത്തി, കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
- കണ്ണൂര്സ്കൂൾ സഹപാഠി സംഗമത്തിന് നാട്ടിലേക്ക്, ട്രെയിനിൽ കുഴഞ്ഞു വീണു, കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
- വയനാട്മന്ത്രവാദത്തിന്റെ പേരില്‍ 19കാരിക്ക് പീഡനം, ഭർത്താവും മാതാവും മർദ്ദിച്ചു, വനിതാകമ്മീഷന് കേസെടുത്തു, യുവജന കമ്മീഷന്റെയും ഇടപെടല്‍
- ഓഹരിഅറിയാത്തമട്ട് പറ്റില്ല; അഭ്യൂഹങ്ങളിലും കമ്പനി ഉടനടി നിലപാട് പറയണം; നിക്ഷേപകർക്ക് ഗുണകരം
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 19 June 2023: ഈ 5 രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് സാധ്യത
- സിനിമ ന്യൂസ്രാജനേയും അടിയന്തരാവസ്ഥയേയും കാണാതെപോയ ‘പിറവി’; നിസ്സംഗതയും നിശബ്ദതയും നിറഞ്ഞു നില്ക്കുന്നൊരു ഷാജി എന്‍ കരുണ്‍ ചിത്രം
- സൗന്ദര്യംമുഖത്തെ കരുവാളിപ്പ് മാറ്റാനുള്ള നാടൻ വഴികൾ
- ലൈഫ്സ്റ്റൈൽചർമ്മം സുന്ദരവും തിളക്കവുമുള്ളതാക്കാൻ 7 യോഗാസനങ്ങൾ