Also Read : Chennai Rain: തമിഴ്നാട്ടിൽ പരക്കെ മഴ; സ്കൂളുകൾക്ക് അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്തെ വ്യവസായ ഇടനാഴിയുടെയും പ്രതിരോധ ഇടനാഴിയുടെയും വികസനം, ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ഗംഗ എക്സ്പ്രസ് വേയ്ക്കൊപ്പം ഒരു വ്യാവസായിക ക്ലസ്റ്റർ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. അതിനായി ഒരു ലൊക്കേഷൻ കണ്ടെത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ജിന്നിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ സനിക
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ് അഞ്ചര വർഷക്കാലമായി ഉത്തർപ്രദേശിൽ റോഡ് അടിസ്ഥാന സൗകര്യ മേഖലയിൽ അഭൂതപൂർവമായ പ്രവർത്തനങ്ങളാണ് നടന്നത്. 2017 വരെ സംസ്ഥാനത്ത് രണ്ട് എക്സ്പ്രസ് വേകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആറ് എക്സ്പ്രസ് വേകൾ സംസ്ഥാനത്തുണ്ട്.
അഞ്ച് വർഷം മുൻപത്തെ കണക്കുകൾ പരിശോധിച്ചാൽ ഇരട്ടിയിലധികം എക്സ്പ്രസ് വേകളാണ് നിർമിച്ചിരിക്കുന്നത്. അതിർത്തി മേഖലയിലെ കണക്റ്റിവിറ്റിയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ് മികച്ച കണക്റ്റിവിറ്റി,” മുഖ്യമന്ത്രി ആദിത്യനാഥ് ഉദ്ധരിച്ച് പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ഇന്ത്യയുടെ പുതിയ ഉത്തർപ്രദേശിന് ഇതോടെ എക്സ്പ്രസ് പ്രദേശ് എന്നൊരു വിശേഷണം ലഭിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
595 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്സ്പ്രസ് വേ മഹാകുംഭമേളയ്ക്ക് മുമ്പ് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കാൻ യുപി സർക്കാർ പദ്ധതിയിടുന്നു. 2025ലാണ് കുംഭമേള നടക്കുന്നത്.
Also Read : കേരളത്തിന് രണ്ട് പുതിയ ഐടി പാർക്കുകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ലക്ഷ്യം കേരളത്തെ ഒന്നാമതെത്തിക്കുക
ഈ സ്വപ്ന പദ്ധതിക്ക് 36,000 കോടിയിലേറെ രൂപയാണ് ചിലവ് വരുന്നത്. പദ്ധതി 2025 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചതിലും നേരത്തെ തന്നെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
Read Latest National News and Malayalam News