‘നീ എന്നോട് പണം ചോദിക്കുന്നോ?’; മദ്യലഹരിയിൽ പോലീസുകാരൻ്റെ ബഹളം, വീഡിയോ പുറത്തായതോടെ സസ്പെൻഷൻ
Edited by Jibin George | Samayam Malayalam | Updated: 19 Jun 2023, 3:32 pm
സാധനങ്ങൾ വാങ്ങിയതിൻ്റെ പണം നൽകുന്നതുമായി ബന്ധപ്പെട്ട് കടയുടമയും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ സംഘർഷം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു
ഹൈലൈറ്റ്:
- സാധനങ്ങൾ വാങ്ങിയതിൻ്റെ പണം നൽകിയില്ല.
- കടയുടമയെ കയ്യേറ്റം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ.
- പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
‘ഗംഗാ എക്സ്പ്രസ് വേ’ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
സംഭവസംയം പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നുവെന്നാണ് കടയുടമയുടെ ആരോപണം. നഗരത്തിലെ ഒരു മധുരപലഹാരക്കടയിൽ നിന്ന് സാധനം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ പണം നൽകാതിരുന്നതോടെയാണ് തർക്കം ആരംഭിച്ചത്. പണം നൽകാൻ ആവശ്യപ്പെട്ട കടയുടമയോട് പോലീസുകാരൻ തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തന്നോട് പണം ആവശ്യപ്പെടുമോ എന്ന് ചോദിച്ചായിരുന്നു അതിക്രമം. സാർ മദ്യപിച്ചിട്ടുണ്ടോ എന്ന് ഈ സമയം കടയുടമ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
എയർഹോൺ ഉപയോഗിച്ചു; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
സംഘർഷം നടക്കുമ്പോൾ കടയിലുണ്ടായിരുന്നയാളാണ് വീഡിയോ ദൃശ്യം പകർത്തിയത്. വീഡിയോ പകർത്തുന്നത് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ യുപിഐ മാർഗം പണം അയക്കാൻ ശ്രമം നടത്തുന്നത് മറ്റൊരു വീഡിയോയിലുണ്ട്. എത്ര രൂപ താൻ നൽകണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ ചോദിക്കുമ്പോൾ 110 രൂപയാണെന്ന് കടയുടമ പറയുന്നുണ്ട്. യുപിഐ മാർഗം പണം അയക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പോലും സാധിച്ചിരുന്നില്ല.
പണമടയ്ക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പോലും കഴിയാത്ത വിധം പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കടയുടമ പറഞ്ഞു. പോലീസുകാരൻ മധുരപലഹാരങ്ങൾ ഓർഡർ ചെയ്തിരുന്നുവെന്നും പണം നൽകാൻ കടയുടമ ആവശ്യപ്പെട്ടപ്പോൾ അയാൾ അസ്വസ്ഥനാകുകയുമായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പോലീസിന് കടുത്ത വിമർശനമാണ് ഉയർന്നത്. ഇതോടെ പ്രശ്നമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും കേസിൽ അന്വേഷണം നടക്കുകയാണെന്നും കാൺപൂർ പോലീസ് ട്വീറ്റ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് അനുസരിച്ച് തുടർ നപടികൾ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. കല്യാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംസിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറി; എന്താണ് ഗോവിന്ദൻ ഇതാണോ രാഷ്ട്രീയം? വിമർശനവുമായി കെ സുധാകരൻ
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- ഓഹരിഅറിയാത്തമട്ട് പറ്റില്ല; അഭ്യൂഹങ്ങളിലും കമ്പനി ഉടനടി നിലപാട് പറയണം; നിക്ഷേപകർക്ക് ഗുണകരം
- യുഎഇകേരളത്തിന് രണ്ട് പുതിയ ഐടി പാർക്കുകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി; ലക്ഷ്യം കേരളത്തെ ഒന്നാമതെത്തിക്കുക
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- പാലക്കാട്പാലക്കാട് സിപിഎമ്മിൽ വിഭാഗയത, ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്ന് 9 പേരെ ഒഴിവാക്കി
- കേരളംഅടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
- എറണാകുളംമനീഷ മുറിയിൽ കയറി കുറ്റിയിട്ടു, പിന്നാലെ മറ്റൊരു യുവാവും എത്തി, കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
- സ്വര്‍ണ്ണ വിലSGB: ഗോൾഡ് ബോണ്ട് വിൽപന ഇന്നു മുതൽ; സ്വർണത്തിന്റെ വിലക്കുറവ് നേട്ടമാക്കാം
- തിരുവനന്തപുരംലൈഫ് പദ്ധതി പ്രകാരം വീട് നിഷേധിക്കുന്നു, പെട്രോളുമായി ആനാട് പഞ്ചായത്ത് ഓഫീസിന് മുകളിൽ യുവാവ്, ആത്മഹത്യാശ്രമം
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ആരോഗ്യംഅച്ഛൻ്റെ അമിതവണ്ണം പ്രശ്നമാണ്, ആരോഗ്യത്തോടിരിക്കാൻ അച്ഛന്മാരെ മക്കൾ സഹായിക്കേണ്ടത് ഇങ്ങനെയാണ്
- ദിവസഫലംHoroscope Today, 19 June 2023: ഈ 5 രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് സാധ്യത
- ലൈഫ്സ്റ്റൈൽചർമ്മം സുന്ദരവും തിളക്കവുമുള്ളതാക്കാൻ 7 യോഗാസനങ്ങൾ
- ട്രെൻഡിങ്National Reading Day: ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം