‘ഭയങ്കര ചെലവാണ്, ജീവിക്കാൻ കൈയിൽ കാശില്ല’; ശമ്പളം വർധിപ്പിക്കണമെന്ന് വൈദികർ
Edited by Jibin George | Samayam Malayalam | Updated: 20 Jun 2023, 3:03 pm
500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ശബളവർധന ആവശ്യപ്പെട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികർ. ജീവിതച്ചെലവ് താങ്ങാൻ പോലും നിലവിലെ ശമ്പളത്തിന് കഴിയുന്നില്ലെന്ന് വൈദികർ പറഞ്ഞു
ഹൈലൈറ്റ്:
- ശമ്പളവർധന ആവശ്യപ്പെട്ട് ചർച്ച ഓഫ് ഇംഗ്ലണ്ട് വൈദികർ.
- ജീവിതച്ചെലവ് രൂക്ഷമാണെന്ന് വൈദികർ.
- ചർച്ച് ഓഫ് ഇംഗ്ലണ്ട് റമ്യൂണറേഷൻ കമ്മിറ്റി പ്രത്യേക യോഗം ചേരും
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാനില്ല; പ്രാണവായു നിലനിൽക്കുക 96 മണിക്കൂർ
ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ രണ്ടായിരത്തിലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണിറ്റ് ആണ് ശമ്പളവർധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ വൈദികർക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡിൽ 9.5 ശതമാനത്തിൻ്റെ വർധന ആവശ്യമാണെന്ന് സംഘടന തിങ്കളാഴ്ച പറഞ്ഞു. വൈദികർ ആവശ്യപ്പെട്ടുന്ന മിതമായ ശമ്പളവർധന സഭയ്ക്ക് താങ്ങാൻ കഴിയുന്നതാണെന്നാണ് വൈദിക കൂട്ടായ്മയുടെ വക്താവ് പറയുന്നത്.
കുറ്റിപ്പുറത്ത് പനി ബാധിച്ച് 13 കാരൻ മരിച്ചു
ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ശതകോടികളുടെ ബാങ്ക് ബാലൻസ് ഉണ്ടെന്ന് യുണൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. ജീവിതച്ചെലവ് കൂടിയ സാഹചര്യത്തിൽ വൈദികർ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ചർച്ച് കമ്മീഷണർമാരുടെ 2022ലെ വാർഷിക റിപ്പോർട്ട് പ്രകാരം 13.20 ബില്യൺ ഡോളർ സഭയ്ക്ക് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുരോഹിതന്മാർ ജീവിതച്ചെലവ് പ്രതിസന്ധിയിൽ വലയുകയാണെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. വൈദ്യുതി ബിൽ നിരക്ക് ഉയർന്നതോടെ വൈദികരെ സഹായിക്കുന്നതിനായി രൂപതകൾക്ക് 3 ദശലക്ഷം പൗണ്ട് കഴിഞ്ഞ വർഷം സഭ നീക്കിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളവർധന വൈദികർ ആവശ്യപ്പെട്ടത്. ശമ്പള വർധനയുമായി ബന്ധപ്പെട്ട ശുപാർശ ചർച്ച ചെയ്യാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് റമ്യൂണറേഷൻ കമ്മിറ്റി അടുത്തയാഴ്ച പ്രത്യേക യോഗം ചേരും. കമ്മിറ്റിയിലെ തീരുമാനം അന്തിമ ശുപാർശയ്ക്കായി സെപ്റ്റംബറിൽ ആർച്ച് ബിഷപ്പ് കൗൺസിലിന് മുന്നിൽ വെക്കും.
വീഡിയോകളിൽ കൂടുതൽ ശ്രദ്ധ വെക്കും; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ മസ്ക്
വൈദികരുടെ മിനിമം സ്റ്റൈപ്പൻഡ് 29,340 പൗണ്ടായി (37,600 ഡോളർ) ഉയർത്താൻ യുണൈറ്റ് നിർദേശിച്ചിരുന്നു. ജീവിതച്ചെലവ് താങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് പല വൈദികരും കഴിഞ്ഞ വർഷം കടുത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചത്. പണപ്പെരുപ്പത്തിന് അനുസൃതമായി ശമ്പളം നിശ്ചയിക്കുകയാണ് വേണ്ടതെന്ന് അധികൃതർ പറഞ്ഞു. 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈദികർ ശമ്പള വർധനവ് ആവശ്യപ്പെട്ട സാഹചര്യത്തിൽ ശക്തമായ ഇടപെടലിനും സ്റ്റൈപ്പൻഡ് വർധനവിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read Latest World News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംഇന്നത്തെ 75 ലക്ഷം നിങ്ങൾക്കാകാം; സ്ത്രീശക്തി SS 370 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- Liveവിദ്യയുടെ ജാമ്യാപേക്ഷ അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി
- ക്ലാസ് റൂംഇന്ത്യ വളരുന്നു; നിഫ്റ്റി ഇനിയുമേറെ ഉയരും; നേട്ടമുണ്ടാക്കാനുള്ള കുറുക്കുവഴി ഇതാ
- ആലപ്പുഴആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; പി പി ചിത്തരഞ്ജനെ തരംതാഴ്ത്തി, എ ഷാനവാസിനെ പുറത്താക്കി, മൂന്നു ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു
- കേരളംതെരഞ്ഞെടുപ്പ് നിർണായകമാണ്, ശൈലി മാറ്റിയേ തീരു; ആഡംബരത്തിലല്ല, അടിത്തട്ടിലെ പ്രവർത്തനത്തിന് ശ്രദ്ധവേണം; ബിജെപിയോട് ആർഎസ്എസ്
- ക്രൈംപെൺകുട്ടികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റിൽ
- കേരളംമഴ തുടരും, യെല്ലോ അലേർട്ട് ഇല്ല; കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്നും വിലക്ക്
- എറണാകുളം‘ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ചിലരുടെ ശ്രമം’; അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ്
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 20 June 2023: ഈ രാശിക്കാര്‍ക്ക് ശത്രുശല്യം വര്‍ദ്ധിക്കാന്‍ സാധ്യത, സൂക്ഷിക്കണം
- ബ്യൂട്ടി ടിപ്സ്മോയ്സ്ച്വറൈസര് പുരട്ടിയിട്ടും ചര്‍മ്മം വരണ്ട് പോകുന്നുവെങ്കില്‍ കാരണം ഇതാണ്
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ