വിസ വ്യാപാരം: വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ്, ഒമ്പത് പേർ ഖത്തറിൽ അറസ്റ്റിൽ
Sumayya P | Samayam Malayalam | Updated: 20 Jun 2023, 2:02 pm
ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്
ക്വാര്‍ട്ടേഴ്സിന് മുന്നിൽ കക്കൂസ് മാലിന്യം തള്ളി… പ്രതിഷേധവുമായി നാട്ടുകാർ
Also Read: സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി
പ്രതികളുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും അധികൃതർ പരിശോധ നടത്തി. 1,90,000 റിയാലും വ്യാജ കമ്പനി രേഖകള്‍ ആണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കൂടാതെ വാടക കരാറുകള്‍, പ്രിപെയ്ഡ് ബാങ്ക് കാര്‍ഡുകള്‍, സ്വദേശി പൗരന്മാരുടെ ഐഡി കാര്‍ഡുകള്‍, പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാര്‍ഡുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തു. പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Latest Gulf News and Malayalam News
ഒരു വാർഡിൽ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിൽ’ സെയത് ഫുഡ് പ്രൊഡക്ഷൻ ആൻഡ് റീ പാക്കിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭം ആരംഭിക്കുകയും തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത് സംരംഭ സൗഹൃദ നഗരസഭയായി മാറിയ ഗുരുവായൂർ നഗരസഭയിലെ ‘ഒരു വാർഡിൽ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിൽ’ പദ്ധതിയിലൂടെ ആരംഭിക്കുന്ന വാർഡ് 11 ലെ ചക്കംകണ്ടം സെയ്ത് ഫുഡ് പ്രൊഡക്ഷൻ ആൻഡ് റീ പാക്കിംഗ് യൂണിറ്റിൻറെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു.ഗുരുവായൂർ നഗരസഭയിലെ സംരംഭക സൗഹൃദ സാഹചര്യം സംരംഭകർ ഉപയോഗപ്പെടുത്തിയതിൻറെ ഉത്തമ ഉദാഹരണമാണ് ഇത്തരം സംരംഭക യൂണിറ്റുകളെന്ന് ചെയർമാൻ പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ എ എം ഷെഫീർ സ്വാഗതവും, സെയത് ഫുഡ് പ്രൊഡക്ഷൻ ആൻഡ് റീ പാക്കിംഗ് യൂണിറ്റ് സംരംഭക ഷഹാന ഫഹദ് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു അജിത് കുമാർ, തൈക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹാരിസ് പാലുവായ്, നഗരസഭ വ്യവസായ ഓഫീസർ ബിന്നി വി സി എന്നിവർ സംസാരിച്ചു.നഗരസഭ ജനകീയ ആസൂത്രണം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒരു വാർഡിൽ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിൽ നടപ്പിലാക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക