ഇന്ത്യയിൽ ടെസ്ല ഫാക്ടറി വരുമോ? യുഎസ്സിൽ മോദി-എലൺ മസ്ക് കൂടിക്കാഴ്ച നടന്നേക്കും
Authored by Pranav Melethil | Samayam Malayalam | Updated: 20 Jun 2023, 3:40 pm
എലൺ മസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ യുഎസ്സിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ടെസ്ലയുടെ ഒരു ഫാക്ടറി വരുമെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
ഇന്ത്യയിൽ ടെസ്ലയുടെ ഫാക്ടറി വരുമെന്ന് എലൺ മസ്ക് തന്നെയാണ് പ്രഖ്യാപിച്ചത്. എവിടെയാണ് ഫാക്ടറി വരികയെന്ന കാര്യം ടെസ്ല ഈ വർഷമൊടുവിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെസ്ല ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് നേരത്തെ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വെളിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മസ്ക് അനുകൂലമായാണ് പ്രതികരിച്ചത്.
ടെസ്ല കാറുകൾ നിലവിൽ ഇന്ത്യയിലൊരാൾക്ക് സ്വന്തമാക്കണമെങ്കിൽ ഉയർന്ന ഇറക്കുമതി തീരുവ നൽകേണ്ടതുണ്ട്. ഇത് കഴിഞ്ഞ ബജറ്റിൽ വൻതോതിൽ ഉയർത്തുകയുമുണ്ടായി. 60 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഇപ്പോൾ 70 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ വാഹനപ്രേമികളെ വളരെ നിരാശയിലാക്കിയിരുന്നു.
എന്നാൽ ഇന്ത്യാ ഗവൺമെന്റിന്റെ കാഴ്ചപ്പാട് മറ്റൊന്നാണ്. ഇറക്കുമതിയെ പരമാവധി നിരുത്സാഹപ്പെടുത്തുക എന്നതാണ് നയം. ഇതിന്റെ ലക്ഷ്യം ഇറക്കുമതി കുറയ്ക്കുക എന്നതല്ല, ഇന്ത്യൻ വിപണിയിലേക്ക് കാർ കമ്പനികൾ നേരിട്ട് പ്രവേശിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. മിക്ക ആഡംബര ബ്രാൻഡുകളും ഇന്ത്യയിലുണ്ടെങ്കിലും അവയുടെ പല വാഹനങ്ങളും ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. ഒന്നുകിൽ പൂർണമായോ, അല്ലെങ്കിൽ ഘടകഭാഗങ്ങളായോ കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് അവർ. ഘടകഭാഗങ്ങളായി ഇറക്കുമതി ചെയ്യുന്നത് തീരുവയിൽ കാര്യമായ കുറവ് വരുത്തുമെങ്കിലും ഒരു ഉപഭോക്താവിനെ സംബന്ധിച്ച് അതും നഷ്ടം തന്നെയാണ്.
ജൂൺ 21നാണ് പ്രധാനമന്ത്രി യുഎസ്സിലെത്തുക. പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംകോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രൊഫഷണൽ ക്യാമ്പസുകളും സഹകരിക്കണമെന്ന് കെഎസ്യു
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- കേരളംതദ്ദേശ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്താനും അവസരം ജൂലൈ 4 വരെ
- കേരളംതെരഞ്ഞെടുപ്പ് നിർണായകമാണ്, ശൈലി മാറ്റിയേ തീരു; ആഡംബരത്തിലല്ല, അടിത്തട്ടിലെ പ്രവർത്തനത്തിന് ശ്രദ്ധവേണം; ബിജെപിയോട് ആർഎസ്എസ്
- ലോകവാര്ത്തകള്ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാനില്ല; പ്രാണവായു നിലനിൽക്കുക 96 മണിക്കൂർ
- പാലക്കാട്പാലക്കാട് സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം; മൂന്ന് പേര് പരിക്ക്
- എറണാകുളംമാതാപിതാക്കള്ക്കൊപ്പം പോകണം, ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് കൂട്ടുകാരി; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു
- കേരളംഇന്നത്തെ 75 ലക്ഷം നിങ്ങൾക്കാകാം; സ്ത്രീശക്തി SS 370 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
- എറണാകുളംഎറണാകുളത്ത് ഗുഡ്സ് ട്രെയിൻ ബോഗികൾ വേർപ്പെട്ടു
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 20 June 2023: ഈ രാശിക്കാര്‍ക്ക് ശത്രുശല്യം വര്‍ദ്ധിക്കാന്‍ സാധ്യത, സൂക്ഷിക്കണം
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ
- ബൈക്ക്മുഖം മിനുക്കി കെടിഎം 200 ഡ്യൂക്ക് പുറത്തിറങ്ങി, വില 1.96 ലക്ഷം രൂപ