ശക്തമായ കാറ്റിനും ഇടിമിന്നലിനുമൊപ്പം മഴയെത്തും; മുന്നറിയിപ്പുകൾ ഇങ്ങനെ, മത്സ്യത്തൊഴിലാളികൾക്ക് നിർദേശം
Edited by Jibin George | Samayam Malayalam | Updated: 20 Jun 2023, 4:10 pm
സംസ്ഥാനത്ത് മഴ സാഹചര്യം നിലനിൽക്കെ വരും ദിവസങ്ങളിലും മിക്ക ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത
ഹൈലൈറ്റ്:
- സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്.
- 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത.
- പല ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുകയാണ്.
Lok Sabha Election 2023: തെരഞ്ഞെടുപ്പ് നിർണായകമാണ്, ശൈലി മാറ്റിയേ തീരു; ആഡംബരത്തിലല്ല, അടിത്തട്ടിലെ പ്രവർത്തനത്തിന് ശ്രദ്ധവേണം; ബിജെപിയോട് ആർഎസ്എസ്
സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുകയാണ്. ഇന്ന് മുതൽ ശനിയാഴ്ചവരെ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും ഇന്ന് സാധ്യത നിലനിൽക്കുകയാണ്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്താനും അവസരം ജൂലൈ 4 വരെ
നാളെ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക