വജ്രാസനം
തറയിൽ രണ്ട് കാലുകളും മടക്കി ഇരുന്നാണ് ഈ ആസനം ചെയ്യുന്നത്. ആർത്തവ രോഗങ്ങൾ, ഹെർണിയ, പൈൽസ് എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഈ ആസനം ഏറെ ഗുണം ചെയ്യും. നിങ്ങളുടെ കാൽമുട്ടുകളും കണങ്കാലുകളും ഒരുമിച്ച് ചേർത്തിരിക്കുക. നട്ടെല്ല് നിവർന്ന് ഇരുന്ന് വേണം ഇത് ചെയ്യാൻ. ശ്വാസം നന്നായി ഉള്ളിലേക്ക് വലിച്ച് എടുക്കുക. അതിന് ശേഷം പുറത്തേക്ക് വിടുമ്പോൾ കാൽമുട്ട് മടക്കി കണങ്കാലിൽ ഇരിക്കുക. നിതംബം നിങ്ങളുടെ കാൽപ്പാദങ്ങളിലും അതുപോലെ തുടകൾ കാലുകളുടെ മുകളിലായി വരണം. കൈകൾ തുടയിൽ വിശ്രമിക്കാൻ വയ്ക്കുക.
സന്തോഷമുള്ള മനസിനായി ചെയ്യാം ഇക്കാര്യങ്ങൾ
സന്തോഷമുള്ള മനസിനായി ചെയ്യാം ഇക്കാര്യങ്ങൾ
സുഖാസന
സുഖാസന ഹാപ്പി പോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ സിമ്പിളായി ചെയ്യാൻ കഴിയുന്നതാണ് സുഖാസന. ഇത് മാനസിക സന്തോഷവും അതുപോലെ സമ്മർദ്ദത്തിൽ നിന്ന് മോചനം നൽകാനും സഹായിക്കുന്നതാണ്. ഏത് പ്രായക്കാർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണിത്. ആദ്യം തറയിൽ യോഗ മാറ്റ് വിരിച്ച ശേഷം രണ്ട് കാലുകളും നീട്ടി വച്ച് ഇരിക്കുക. അതിന് ശേഷം ഒരു പാദം മറ്റേ കാലിൻ്റെ ഇടയിലൂടെ തുടയുടെ അടിയിലായി വയ്ക്കുക. വലത് കാലും ഇതു പോലെ മടക്കി ഇടത് കാലിൻ്റെ തുടയുടെ അടിയിൽ ആയി വയ്ക്കുക. രണ്ട് കൈകളും തുടയിൽ നീട്ടി വച്ച് ചിൻമുദ്രയിൽ പിടിക്കുക. കഴുത്തും നട്ടെല്ലും വളയ്ക്കാതെ നിവർത്തി വയ്ക്കാൻ ശ്രമിക്കുക.
നൗകാസനം
നൗകാസനം അഥവ ബോട്ട് പോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. തറയിൽ ആദ്യം മലർന്ന് കിടക്കുക. കാലുകൾ നിങ്ങളുടെ മുന്നിൽ നീട്ടുക. കൈകൾ നിങ്ങളുടെ അരികിൽ തറയിൽ വയ്ക്കുക. ഇതിന് ശേഷം പതിയെ മുകൾ ഭാഗവും കാലും ഉയർത്താൻ ശ്രമിക്കുക. നട്ടെല്ല് നേരെയാണെന്നും നിങ്ങളുടെ താടി നിങ്ങളുടെ നെഞ്ചിലേക്ക് തിരിയുന്നതായും ഉറപ്പാക്കുക.കൈകൾ പാദത്തിനു നേരെ നീട്ടി പിടിക്കുക, വഞ്ചിയുടെ ആകൃതിയിൽ വരിക.
ആറു സെക്കന്റ് അങ്ങനെ നിൽക്കാൻ ശ്രമിക്കുക. മനസ്സ് തുറക്കാനും മാനസികനില ഉയർത്താനും സഹായിക്കുന്നതാണ് സുഖാസന. മാനസിക നില മെച്ചപ്പെടുത്താനും ഇത് മികച്ച യോഗാസനമാണ്.
ഉത്കടാസന
കസേരയിൽ ഇരിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ സാങ്കൽപ്പിക കസേരയിൽ ഇരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ യോഗാസനം ചെയ്യാൻ അൽപ്പം ദൃഢനിശ്ചയം വളരെയധികം ആവശ്യമാണ്. തീവ്രമായ ആസനം എന്നാണ് ഇത് അറിയപ്പെടുന്നത്. നട്ടെല്ലിനും ഇടുപ്പിനും നെഞ്ചിലെ പേശികൾ എന്നിവയ്ക്ക് ബലം നൽകാൻ ഏറെ നല്ലതാണ് ഉത്കടാസനം. ശരീരത്തെ സന്തുലിതമാക്കാനും അതുപോലെ മനസിന് ദൃഢനിശ്ചയം നൽകാനും ഇത് സഹായിക്കു.
ഇത് ചെയ്യാൻ പാദങ്ങൾ ഇടുപ്പിൻ്റെ വീതിയിൽ അകറ്റിയും കൈകൾ വശങ്ങളിലൂടെ താഴത്തിയും നിൽക്കുക. കസേരയിൽ ഇരിക്കാൻ പോകുന്നതായി സങ്കൽപ്പിച്ച് പതുക്കെ മുട്ടുകൾ വളച്ച് കണങ്കാലിന് മുകളിൽ വയ്ക്കുക. ശരീരം നിവർന്ന് നിൽക്കുന്നതായി ഉറപ്പാക്കുക. അതിന് ശേഷം കൈകൾ പതുക്കെ മുന്നിലേക്കോ അല്ലെങ്കിൽ മുകളിലേക്കോ ഉയർത്തി പിടിക്കുക. കാൽമുട്ടുകൾ വളച്ച് ഇരിക്കുമ്പോൾ ശ്വാസം എടുക്കാൻ ഓർക്കുക. 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ ഇങ്ങനെ തുടരാം.
ശവാസനം
ശവാസനം എന്ന് പറയുന്നത് വെറുതെ കിടക്കുന്നത് മാത്രമല്ല, കൃത്യമായി മനസിനും ശരീരത്തിനും വിശ്രമം കൊടുക്കുന്നതാണ് ശവാസനം. കഠിനമായ യോഗസാനങ്ങൾക്ക് ശേഷമാണ് പൊതുവെ ശവാസനം എല്ലാവരും ചെയ്യുന്നത്. മനസിനെയും ശരീരത്തെയും ഒരുപോലെ വിശ്രമിക്കാൻ അനുവദിക്കണം. മനസ് മറ്റ് ചിന്തകളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ആസനം ചെയ്യുമ്പോൾ ഉറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഉറക്കം വരുന്നുണ്ടെന്ന് തോന്നിയാൽ ഉറപ്പായം ശ്വാസം എടുക്കാനും പുറത്തേക്ക് വിടാനും ശ്രദ്ധിക്കുക.
പത്മാസനം
മനസിൻ്റെ നിയന്ത്രണത്തിനും അതുപോലെ അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നതാണ് പത്മാസനം. തറയിൽ കാലുകൾ നീട്ടിയിട്ട് ഇരുന്ന ശേഷം ആദ്യം വലതുകാൽ മടക്കി രണ്ട് കൈകളും കൊണ്ട് പിടിച്ച് ഇടത്തെ തുടയുടെ മുകളിൽ കയറ്റി വയ്ക്കുക. അതുപോലെ ഇടത് കാലും മടക്കി വലത്തെ തുടയുടെയു മുകളിൽ കയറ്റി വയ്ക്കുക. ഇരുകാലുകളുടെയും ഉപ്പൂറ്റി അടവയറ്റിനോട് ചേർന്നിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് മാത്രമല്ല നട്ടെല്ല് നന്നായി നിവർന്ന് ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
English Summary: Yoga poses to stay healthy
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. വിദഗ്ധരുടെ ഉപദേശത്തിന് ശേഷം മാത്രം പിന്തുടരുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.