ഭക്ഷണം എത്ര ദിവസം സൂക്ഷിക്കാം
ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. 5 മുതൽ 7 ദിവസവം വരെ ഭക്ഷണം സൂക്ഷിക്കാൻ പാടില്ലെന്ന് ഡോ.ഡാനിഷ് അലി പറയുന്നു. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനോ അതുപോലെ കേടായ ഭക്ഷണങ്ങൾ കഴിക്കാനോ പാടില്ല. ചോറ് പോലുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാൻ പാടൂള്ളൂ
ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച പഴങ്ങളും പച്ചക്കറികളും
ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച പഴങ്ങളും പച്ചക്കറികളും
മാംസാഹാരങ്ങൾ
മാംസാഹാരത്തിൽ ബാക്ടീരിയ വേഗത്തിൽ വളരാറുണ്ട്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ നിന്ന് പുറത്ത് വയ്ക്കുന്ന മാംസാഹരങ്ങൾ ദീർഘനേരം പുറത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഈ ഭക്ഷണങ്ങൾ പുറത്ത് ദീർഘനേരം വച്ചാൽ ബാക്ടീരിയ വേഗത്തിലുണ്ടാകും. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ പാടില്ല. ചിക്കൻ, ബീഫ് പോലുള്ളവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതൽ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം
സാലഡുകൾ – ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം, പുറത്ത് എടുത്താൽ ഉടൻ കഴിക്കണം. ഫ്രീസ് ചെയ്ത് കഴിക്കാൻ പാടില്ല
ബ്രഡ് – ആഴ്ചകളോളം ഫ്രിഡ്ജിൽ വച്ചാലും കേടാകും. മൂന്ന് ദിവസം കൊണ്ട് കഴിച്ച് തീർക്കുക.
മുട്ട – മുട്ട ഫ്രിഡ്ജിൽ വച്ചാലും കേടാകും. പൊട്ടിച്ച മുട്ട രണ്ട ദിവസം മാത്രം വയ്ക്കുക.
പഴങ്ങൾ – ആപ്പിൾ, പേരക്ക തുടങ്ങിയവ ഫ്രിഡ്ജിൽ അധിക നേരം വയ്ക്കാൻ പാടില്ല.
മീൻ – മീൻ വേഗത്തിൽ കേടാവും. ഒന്ന് മുതൽ മൂന്ന് ദിവസം വരെ മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രോസൺ ചെയ്ത മീൻ മൂന്ന് മാസം വരെ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
പാകം ചെയ്ത ഭക്ഷണങ്ങൾ – ചോർ, കറികൾ എന്നിവയെല്ലാം മൂന്ന് അല്ലെങ്കിൽ നാല് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
പായ്ക്കറ്റ് ഫുഡുകൾ – പായ്ക്കറ്റുകളിലെ ദിവസം നോക്കി മാത്രം ഇത് പാകം ചെയ്യുക.
മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
ഫ്രിഡ്ജിൻ്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. എപ്പോഴും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആഹാരം കേടാകാം. ചൂട് ആക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. ആഹാരം രണ്ട് മണിക്കൂറിൽ കൂടുതൽ പാകം ചെയ്ത ശേഷം വേളിയിൽ വയ്ക്കരുത്. 4 മണിക്കൂറിൽ കൂടുതൽ കറൻ്റ് പോയാൽ ആ ഫ്രിഡ്ജിൽ ഇരിക്കുന്ന ആഹാരം കേടാകാൻ സാധ്യതയുണ്ട്. അതുപോലെ ഒരാഴ്ചയിൽ കൂടുതൽ ഒരു ആഹാരവും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.
English Summary: Storage of foods in fridge
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. സംശയമുള്ളവർ വിദഗ്ധരുടെ അഭിപ്രായം കേൾക്കുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.