കൊച്ചി> മലയാളത്തിലെ ആദ്യ ടൈം-ട്രാവൽ ചിത്രം പെൻഡുലം തീയേറ്ററുകളിലെത്തിയതായി അണിയറ പ്രവർത്തകർ. വിജയ് ബാബു, ഇന്ദ്രൻസ്, അനു മോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ് ബാബുവാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ ദാമോദരനാണ്.
തീയറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്നതിനു ഒപ്പം തന്നെയുള്ള ഒടിടി റിലീസുകൾ ചെറിയ സിനിമകൾക്ക് ഭീഷണിയാണെന്ന് അതിനെതിരെയുള്ള നടപടികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൈകൊള്ളണമെന്നും വിജയ്ബാബു പറഞ്ഞു. മലയാള സിനിമയിലെ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമോൾ, റെജിൻ എസ് ബാബു, ജീൻ പി ജോൺസൺ, ഡാനിഷ് കെ എ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..