ചിലരെങ്കിലും നേരിടുന്ന പ്രധാന പ്രശ്നമാണ് ചുണ്ടിലെ കറുപ്പ്. അമിതമായ ലിപ്പ് സ്റ്റിക്ക് ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ജീവിതശൈലിയിലെ ചില പ്രശ്നങ്ങളോ കാരണമാകാം ഇത്തരത്തിൽ ചുണ്ട് കറുത്ത് പോകുന്നത്. ചിലരുടെ ചുണ്ട് ജനിതകമായും കറുപ്പാകാറുണ്ട്. ചുണ്ടിൻ്റെ ഈ പ്രശ്നം മാറ്റാൻ ഇതാ ചില വഴികൾ
-
കറ്റാർവാഴ
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴ. രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർവാഴയുടെ ജെൽ ചുണ്ടിൽ പുരട്ടിയിട്ട് കിടക്കാൻ ശ്രമിക്കുക. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് വളരെയധികം സഹായിക്കും.
-
New Project – 2023-06-20T163007.380
-
തേൻ
ചുണ്ട് തിളങ്ങാൻ സഹായിക്കുന്ന ഒരു മിക്സാണിത്. എന്നും രാത്രി കിടക്കുന്നതിന് മുൻപ് തേനും ഗ്ലിസറിനും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച ശേഷം ചുണ്ടിലിടാം. ഇത് ചുണ്ടിൻ്റെ നിറം വർധിപ്പിക്കാൻ വളരെയധികം സഹായിക്കും.
-
ബദാം ഓയിൽ
ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിൽ അൽപ്പം നാരങ്ങ നീര് യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ ചുണ്ടിൽ തേച്ച് വച്ച ശേഷം അടുത്ത ദിവസം കഴുകി കളയാം.
-
മഞ്ഞൾ
ചർമ്മത്തിലെ കരിവാളിപ്പും നിറ വ്യത്യാസവുമൊക്കെ മാറ്റാൻ മഞ്ഞൾ ഏറെ നല്ലതാണ്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം കിട്ടാൻ സഹായിക്കും. മഞ്ഞളും പാലും യോജിപ്പിച്ച് ചുണ്ടിൽ തേയ്ക്കുക, 5 മുതൽ 10 മിനിറ്റിന് ശേഷം കഴുകി കളയാം
-
റോസ് വാട്ടർ
ചർമ്മത്തിൽ റോസ് വാട്ടർ ഇടുന്നത് നിരവധി ഗുണങ്ങൾ നൽകാറുണ്ട്. അതുപോലെ ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ ഏറെ മികച്ചതാണ്. ഒരു തുള്ളി റോസ് വാട്ടറിൽ ഒരു സ്പൂൺ തേനും യോജിപ്പിച്ച് ചുണ്ടിലിട്ടുന്നത് നല്ലതാണ്. തേനിന് പകരമായി പാലും ഉപയോഗിക്കാവുന്നതാണ്.
-
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ് റൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയാം. അതുപോലെ ചർമ്മത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്നതാണ് ബീറ്റ്റൂട്ട്. ചുണ്ടിന് നിറം നൽകാനും ഇത് ഏറെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് ചുണ്ടിൽ പുരട്ടി അൽപ്പ സമയത്തിന് ശേഷം കഴുകി കളയാം.
-
ഒലീവ് ഓയിൽ
ഒലീവ് ഓയിലിൽ അൽപ്പം പഞ്ചസാര ചേർത്ത് ചുണ്ടിൽ സ്ക്രബ് ചെയ്യുക. കുറച്ച് മിനിറ്റുകൾക്ക് ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് മാറ്റാം.