ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് വിമാനത്താവളത്തിൽ അനുഭവപ്പെടുക. ജൂണ്‍ 24 ഒരു ലക്ഷത്തോളം പേര് ദുബായിൽ നിന്നും മറ്റു നഗരങ്ങളിലേക്ക് യാത്ര പോകും. പിന്നീട് ബലിപെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ അവധി കഴിഞ്ഞ് തിരിച്ചു വരുന്നവരുടെ തിരക്കായിരിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ആണ് ദുബായ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ അധികൃതർ ഒരുക്കുന്നുണ്ടെങ്കിലും യാത്രക്കാർ പാലിക്കേണ്ട ചില നിയമങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കി.
Also Read: ഇറച്ചിയുടെ കവറിനുള്ളിൽ കസ്റ്റംസിന് സംശയം; വിമാനത്താവളത്തിൽ പരിശോധന, കണ്ടെത്തിയത് മയക്കുമരുന്ന്
തേയില നുള്ളുന്നതിനിടെ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു | wild boar
എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സംവിധാനങ്ങള്‍ യാത്രക്കായി ഉപയോഗിക്കാം. ദുബായിലും , അജ്മാനിലും എമിറേറ്റ്സിന് സിറ്റി ചെക്ക് ഇന്‍ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫ്ലൈ ദുബായ് വിമാനത്തിൽ ആണ് നിങ്ങളുടെ യാത്ര എങ്കിൽ നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിയിരിക്കണം. മറ്റു വിമാനത്തിൽ ആണ് യാത്ര ചെയ്യന്നതെങ്കിൽ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. സമയം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടവർക്ക് അത് ഉപയോഗിക്കാം.
12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് കണ്ട്രോള് നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം. ആവശ്യമായ രേഖകള്‍ കെെവശം കരുതിയിരിക്കണം. ലഗേജുകള്‍ നേരത്തെ ഭാരം നോക്കി മാത്രം ഏർപോർട്ടിൽ എത്തിക്കുക. ആവശ്യമില്ലാത്ത സാധനങ്ങൾ ഒന്നും ഹാന്റ് ബാഗേജിൽ സൂക്ഷിച്ച് വെക്കരുത്. എല്ലാം ബാഗേജിൽ തന്നെ കരുതണം. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് മെട്രോ പ്രവര്‍ത്തന സമയം ദീർഘിപ്പിക്കും. അതുകൊണ്ട് വിമാനത്താവളത്തിൽ എത്താൻ മെട്രോ ഉപയോഗിക്കാൻ സാധിക്കും.
Read Latest Gulf News and Malayalam News
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറിൽ യാഥാർഥ്യമാകും: മന്ത്രി പി. രാജീവ്
എറണാകുളം സർക്കാർ മെഡിക്കൽ കേളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറിൽ യാഥാർഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിർമ്മാണം അതിവേഗം പൂർത്തീകരിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ ചേർന്ന ഉന്നതതല
യോഗത്തിൽ തീരുമാനമായി.
കാൻസർ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന് കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതിനായി മെഡിക്കൽ കോളേജിനു സമീപത്തെ കിൻഫ്രയിൽ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. ദിനംപ്രതി രണ്ട് ദശലക്ഷം ജലമാണ് മെഡിക്കൽ കോളേജിന് ആവശ്യം. കെഎസ്ഇബി 110 കെ വി സബ് സ്റ്റേഷന് സജ്ജമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇലക്ടിക്കൽ, പ്ലംബിംഗ്, അഗ്നി രക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഉടൻ പൂർത്തീകരിക്കും. ഓക്സിജൻ ലൈൻ നിർമ്മാണം വേഗത്തിലാക്കാനും കരാറുകാരായ ഇൻകെലിന് മന്ത്രി നിർദേശം നൽകി.
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനായി 520 ലധികം പുതിയ തസ്തികകൾ അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെയും കാൻസർ സെന്ററിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
യോഗത്തിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. അനിൽ കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. പി.ജി. ബാലഗോപാൽ, കരാറുകാരായ ഇൻകെലിന്റെ പ്രൊജക്ട് എൻജിനീയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.