‘കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി’; ഓരോ രൂപയ്ക്കും കണക്ക് പറയിപ്പിക്കുമെന്ന് കെ സുധാകരൻ
Edited by Jibin George | Samayam Malayalam | Updated: 20 Jun 2023, 9:37 pm
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഴിമതിയുടെ വിളനിലമായി ഏഴ് വർഷം കൊണ്ട് കേരളത്തെ പിണറായി മാറ്റിയെന്ന് സുധാകരൻ പറഞ്ഞു
ഹൈലൈറ്റ്:
- മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ.
- അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി കേരളത്തെ മാറ്റി.
- കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി.
‘സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചു’; നിഖിൽ തോമസിനെ പുറത്താക്കി എസ്എഫ്ഐ
അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യതയെന്ന് കെ സുധകരൻ പരിഹസിച്ചു.
മലപ്പുറത്ത് അപകടങ്ങളിൽ രണ്ട് മരണം
കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുധാകരൻ പറഞ്ഞു.
എസ്എഫ്ഐക്കാരുടെ നെറികേടുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ തനിക്കെതിരെ ആയിരം നാവുമായി അശ്ലീലം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നാവിറങ്ങിപ്പോയോ എന്ന് കെ സുധാകരൻ ചോദിച്ചു. അതേസമയം, ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും എസ്.എഫ്.ഐ പുറത്താക്കി.
മസ്തിഷ്കമരണ സ്ഥിരീകരണ സർട്ടിഫിക്കറ്റ് കെ-സോട്ടോ പരിശോധിക്കാറുണ്ടോ? നിർണ്ണായക സൂചനകളുമായി ലിവർ ഫൗണ്ടേഷൻ: എക്സിക്യുട്ടീവ് ഡയറക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം
സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ വിശദീകരണം നൽകിയതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നതെന്ന് നേതൃത്വം പറഞ്ഞു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കണ്ണൂര്ജാൻവി അപകടനില തരണം ചെയ്തു, കാലിലും തലയിലും ആഴത്തിൽ മുറിവ്
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- ഇന്ത്യ‘ആരോഗ്യവാനാണ്, ഭക്ഷണം കഴിക്കുന്നുണ്ട്’; അരിക്കൊമ്പൻ്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്
- തിരുവനന്തപുരംആൽഫിയ ഇനി അഖിലിന് സ്വന്തം; പോലീസ് പിടിച്ചുകൊണ്ടുപോയ ക്ഷേത്രത്തിൽവെച്ച് വിവാഹം
- പത്തനംതിട്ട6.65 ലക്ഷം ടിൻ അരവണയുടെ ‘ഭാവി’ എന്ത്? വീണ്ടും ഗുണനിലവാരം പരിശോധിക്കും, 32 ടിൻ സാംപിൾ ലാബിലേക്ക്
- ലോകവാര്ത്തകള്പുറത്തിറങ്ങിയാൽ ഉടനടി മരണം, 4 കിലോമീറ്റർ ഉയരത്തിൽ കടൽ; ടൈറ്റൺ മുങ്ങിക്കപ്പൽ കണ്ടെത്താൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം
- മലപ്പുറംമലപ്പുറത്ത് രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
- കോട്ടയംബസിൽ സിഐടിയു കൊടികുത്തി; കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിറ്റ് ബസ് ഉടമ
- എറണാകുളംഎഐ ക്യാമറ പദ്ധതി; കരാറുകാർക്കുള്ള പണം സർക്കാർ നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 20 June 2023: ഈ രാശിക്കാര്‍ക്ക് ശത്രുശല്യം വര്‍ദ്ധിക്കാന്‍ സാധ്യത, സൂക്ഷിക്കണം
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ
- സെലിബ്രിറ്റി ന്യൂസ്മാസ്റ്റർ എനിയ്ക്ക് വന്ന ആദ്യ സൂപ്പർ സ്റ്റാർ ചിത്രമായിരുന്നു, പത്ത് സിനിമകൾക്ക് ശേഷം ക്വിറ്റ് ചെയ്യും; മനസ് തുറന്ന് ലോകേഷ് കനകരാജ്
- സിനിമപുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി രക്തം കുടിക്കുന്ന കള്ളിയാങ്കാട്ട് നീലിയായി ശ്വേത മേനോന്; ചിത്രം വൈറലാവുന്നു