ഇന്ത്യ ഭയക്കണോ? പാക് പഞ്ചാബിൽ കൂറ്റൻ ആണവനിലയമുയരും, പിന്നിൽ ചൈന
ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ജൂൺ പത്തിനാണ് സ്ഥാപനത്തിൽ കോടികളുടെ കവർച്ച ദമ്പതികൾ നടത്തിയത്. ആയുധങ്ങളുമായി എത്തിയ ദമ്പതികൾ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന എട്ട് കോടി രൂപ കവർന്ന് രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പോലീസ് മണിക്കൂറുകൾക്കകം മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.
തേയില നുള്ളുന്നതിനിടെ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു | wild boar
ജസ്വീന്ദർ സിംഗും ഭാര്യ മൻദീപ് കൗറുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായെങ്കിലും ഇരുവരും ഒളിവിൽ പോയതോടെ അന്വേഷണം പ്രതിസന്ധിയിലായി. പ്രതികൾ നഗരം വീട്ടതായി മനസിലാക്കിയതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേപ്പാളിലേക്ക് രക്ഷപ്പെടാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കവർച്ചയ്ക്ക് ശേഷം ദമ്പതികൾ സിഖ് ദേവാലയമായ ഹേമകുണ്ഡ് സാഹിബിലേക്ക് തീർത്ഥാടനം നടത്തി. ദൗത്യം വിജയിച്ചതിന് ദൈവത്തിന് നന്ദി പറയാനാണ് ഇരുവരും ഇവിടെ എത്തിയതെന്ന് ലുധിയാന പോലീസ് കമ്മീഷൻ മന്ദീപ് സിംഗ് സിദ്ധു പറഞ്ഞു. അടുത്ത ദൗത്യം വിജയിക്കുന്നതിണ് പ്രാർഥനകൾ നടത്താൻ ഹേമകുണ്ഡ് സാഹിബ്, കേദാർനാഥ്, ഹരിദ്വാർ എന്നിവ സന്ദർശിക്കാൻ ദമ്പതികൾ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ ടെസ്ല ഫാക്ടറി വരുമോ? യുഎസ്സിൽ മോദി-എലൺ മസ്ക് കൂടിക്കാഴ്ച നടന്നേക്കും
ദമ്പതികൾ ഹേമകുണ്ഡ് സാഹിബിൽ എത്തിയെന്ന കൃത്യമായ വിവരം ലഭിച്ചിട്ടും തിരക്ക് മൂലം ഇരുവരെയും കണ്ടെത്താൻ പോലീസിനായില്ല. ദമ്പതികളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രദേശത്ത് സൗജന്യമായി ജ്യൂസ് പായ്ക്കറ്റുകളിൽ എത്തിച്ച് നൽകാൻ തീരുമാനിച്ചു. ഈ കെണിയിൽ ഇരുവരും കുടുങ്ങുകയായിരുന്നു. ആളുകൾ ജ്യൂസ് പായ്ക്കറ്റ് വാങ്ങിക്കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദമ്പതികളും സ്ഥലത്തെത്തി ജ്യൂസ് വാങ്ങി. മുഖാവരണം മാറ്റി ജ്യൂസ് കുടിച്ചതോടെ ഇരുവരെയും തിരിച്ചറിഞ്ഞെങ്കിലും പോലീസ് ഒരു നീക്കവും നടത്തിയില്ല. ദമ്പതികൾ പ്രാർഥന പൂർത്തിയാക്കുന്നത് കാത്തിരിക്കാനായിരുന്നു പോലീസ് തീരുമാനം. ഇരുവരും പ്രാർഥന കഴിഞ്ഞ് ദേവാലയത്തിൽ നിന്ന് പുറത്തിറങ്ങിയയുടൻ പോലീസ് അവരെ വളയുകയും കുറച്ച് നേരം പിന്തുടർന്ന ശേഷം പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് 21 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ സിദ്ധു വ്യക്തമാക്കി. കൊള്ളയടിച്ച എട്ട് കോടി രൂപയിൽ നിന്ന് 6 കോടിയോളം രൂപ പോലീസ് കണ്ടെടുത്തു. കേസിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Read Latest National News and Malayalam News