അൻസിൽ ജലീലിൻ്റെ ബിരുധ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പരീക്ഷ കൺട്രോളർ നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന സ്ഥിരീകരണം ഉണ്ടായതോടെ സർവകലാശാല രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകി. സർട്ടിഫിക്കറ്റിലെ വി.സിയുടെ ഒപ്പ് വ്യാജമാണെന്നും, സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്ന രജിസ്റ്റർ നമ്പർ ബി.കോ ബിരുദത്തിന് സർവകലാശാല നൽകിയിട്ടില്ല എന്നീ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.
സർട്ടിഫിക്കറ്റിൽ പറയുന്ന രജിസ്റ്റർ നമ്പർ സർവകലാശാല അനുവദിച്ചിട്ടില്ല. പറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ ഈ സീരിയൽ നമ്പറിലുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടില്ലെന്നും പരീക്ഷാ കൺട്രോളർ ഗോപകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സർട്ടിഫിക്കറ്റ് വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് അൻസിൽ ജലീൽ പോലീസിൽ പരാതി നൽകി. വ്യാജ രേഖയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ പറയുന്നത്.
കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ബി.എ ഹിന്ദി ലിറ്ററേച്ചറാണ് സർവകലാശാലയിൽ പഠിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജൊലിയോ നേടിയിട്ടില്ല. നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയാണെന്ന് നേതൃത്വം വ്യക്തമാക്കി. സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിഖിൽ വിശദീകരണം നൽകിയെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
Read Latest Kerala News and Malayalam News