നിഖിൽ തോമസ് എവിടെ? അവസാന ഫോൺ ലൊക്കേഷൻ തിരുവനന്തപുരത്ത്; കണ്ടെത്താൻ പ്രത്യേക സംഘം
Edited by Jibin George | Samayam Malayalam | Updated: 21 Jun 2023, 7:47 am
വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം
ഹൈലൈറ്റ്:
- നിഖിൽ തോമസിനെ കണ്ടെത്താൻ പോലീസിൻ്റെ പ്രത്യേക സംഘം.
- കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്.
- തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചത്.
നിഖിലിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിഖിൽ തോമസ് ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കേസുകളിലാകും നിഖിലിനെതിരെ ഉണ്ടാകുക. കായംകുളം എം എസ് എം കോളേജ് മാനേജ്മെൻ്റും പ്രിൻസിപ്പലും പരാതി നൽകിയിട്ടുണ്ട്. സർവകലാശാല നിഖിലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും എസ്.എഫ്.ഐ പുറത്താക്കിയിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയതെന്നാണ് എസ്.എഫ്.ഐ വ്യക്തമാക്കുന്നത്.
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ രണ്ടാഴ്ചയോളമായി ഒളിവിൽ തുടരുകയാണ്. വിദ്യക്കെതിരായ അന്വേഷണം ഊർജിതമായി തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട കോളേജ് അധ്യാപകരിൽ നിന്ന് മൊഴിയെടുക്കുന്നതും രേഖകൾ പരിശോധികുന്നതും പോലീസ് തുടരുകയാണ്. അന്വേഷണം ശക്തമാണെന്ന് വ്യക്തമാക്കുമ്പോഴും വിദ്യ എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- പത്തനംതിട്ട‘പൊന്നമ്പലമേട്ടിലെ പൂജ ആചാര വിരുദ്ധമല്ല’; ജാമ്യം അനുവദിക്കണമെന്ന് നാരായണസ്വാമി, ഹർജി തള്ളി കോടതി
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- Liveനിഖിൽ തോമസ് ഒളിവിൽ; കണ്ടെത്താൻ പ്രത്യേക സംഘം
- ഇന്ത്യ‘ആരോഗ്യവാനാണ്, ഭക്ഷണം കഴിക്കുന്നുണ്ട്’; അരിക്കൊമ്പൻ്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്
- എറണാകുളംഎഐ ക്യാമറ പദ്ധതി; കരാറുകാർക്കുള്ള പണം സർക്കാർ നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
- തിരുവനന്തപുരം‘100 കോടി അക്കൗണ്ടിൽ ഇടണം, അല്ലെങ്കിൽ പണിവാങ്ങും’; മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പ്രതി പിടിയിൽ
- തിരുവനന്തപുരംആൽഫിയ ഇനി അഖിലിന് സ്വന്തം; പോലീസ് പിടിച്ചുകൊണ്ടുപോയ ക്ഷേത്രത്തിൽവെച്ച് വിവാഹം
- തൃശൂര്സാമ്പത്തിക തട്ടിപ്പ്: കെ സുധാകരനെതിരെ ശക്തമായ തെളിവ് ലഭിച്ചുവെന്ന് ക്രൈം ബ്രാഞ്ച്, മോൻസൻ്റെ ആരോപണം തള്ളി ഡിവൈഎസ്പി
- പാലക്കാട്മഴ കനത്തു, മണ്ണാർക്കാട് ശക്തമായ മലവെള്ളപ്പാച്ചിൽ
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ആരോഗ്യംInternational Yoga Day 2023: ലോകം ഒരു കുടുംബം, ഈ യോഗ ദിനത്തിൽ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാം ഈ സന്ദേശങ്ങൾ
- ദിവസഫലംHoroscope Today, 21 June 2023:ഈ രാശിക്കാര്‍ക്ക് ജോലി സാധ്യത കൂടുതല്‍
- വീട്സോഫ്റ്റ് പുട്ട് ഉണ്ടാക്കാന്‍ ഇനി പച്ചരിയും പുഴുങ്ങലരിയും വേണ്ട, അവല് മാത്രം മതി
- ഓട്ടോ വാര്ത്തകാത്തിരുന്ന് മടുത്തുപോകും; ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെ