Edited by Jibin George | Samayam Malayalam | Updated: 21 Jun 2023, 9:06 am
അഞ്ച് യുവതികളെ വിവാഹം ചെയ്ത യുവാവ് 19കാരിയെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ ഷാംലി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിഷേധവുമായി സംഘടനകൾ
ഹൈലൈറ്റ്:
- ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി.
- ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം.
- മാതാപിതാക്കളുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്ന ആരോപണം ശക്തമായതോടെ ഹിന്ദു സംഘടനകൾ വിഷയത്തിൽ ഇടപെടുകയും പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തുകയും ചെയ്തു. റാഷിദിന്റെ ഭാര്യമാരിൽ ഒരാൾ മുസ്ലീം മതവിശ്വാസിയും മറ്റുള്ളവർ ഹിന്ദുവുമാണ്.
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ
അമ്മാവൻ്റെ വീട്ടിലെത്തിയ യുവതിയെ നാല് ദിവസം മുൻപ് കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. കുടുംബം പോലീസിനെ സമീപിച്ചതറിഞ്ഞ റാഷിദ് 19കാരിയുടെ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിയുയർത്തിയതായി മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് ഇയാളുടെ ആവശ്യം.
19കാരിയായ യുവതി ഇപ്പോഴും പ്രതിക്കൊപ്പമാണ് താമസം. ജൂൺ 22നകം പെൺകുട്ടിയെ മാതാപിതാക്കളുടെ സമീപം എത്തിച്ചില്ലെങ്കിൽ ഗ്രാമത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശത്തെ ഹിന്ദു സംഘടനകൾ വ്യക്തമാക്കി. സ്വാമി യശ്വർ സിംഗ് ഉൾപ്പെടെയുള്ള ഹിന്ദു സംഘടന പ്രവർത്തകരും പ്രാദേശിക ബജ്റംഗ്ദൾ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചു. യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്നും പോലീസ് വക്താവ് പറഞ്ഞു. പ്രതിയായ റാഷിദിന്റെ പേരിൽ ചപ്രൗലി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ലോകവാര്ത്തകള്ഇന്ത്യ ഭയക്കണോ? പാക് പഞ്ചാബിൽ കൂറ്റൻ ആണവനിലയമുയരും, പിന്നിൽ ചൈന
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- തിരുവനന്തപുരം‘100 കോടി അക്കൗണ്ടിൽ ഇടണം, അല്ലെങ്കിൽ പണിവാങ്ങും’; മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പ്രതി പിടിയിൽ
- കേരളംനിഖിൽ തോമസ് എവിടെ? അവസാന ഫോൺ ലൊക്കേഷൻ തിരുവനന്തപുരത്ത്; കണ്ടെത്താൻ പ്രത്യേക സംഘം
- കോട്ടയംജപ്തി നടപടിയുമായി ബാങ്ക് അധികൃതർ; ഗൃഹനാഥൻ ജീവനൊടുക്കി
- കണ്ണൂര്പ്രണയവിവാഹം, രണ്ടാം മാസം ജീവനൊടുക്കി യുവതി: ഭർത്താവ് അതിക്രൂരമായി മർദിച്ചുവെന്ന് കുടുംബം
- Liveവരും മണിക്കൂറിൽ മഴ എത്തും; ശക്തമായ കാറ്റിനും സാധ്യത
- കോഴിക്കോട്എം എ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം; ഫ്ലോർ കാർപ്പെറ്റും രണ്ടു ലക്ഷത്തിൻ്റെ സാധനങ്ങളും കവർന്നു; പ്രതി പിടിയിൽ
- തിരുവനന്തപുരംആൽഫിയ ഇനി അഖിലിന് സ്വന്തം; പോലീസ് പിടിച്ചുകൊണ്ടുപോയ ക്ഷേത്രത്തിൽവെച്ച് വിവാഹം
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- സെലിബ്രിറ്റി ന്യൂസ്വിജയ് എനിയ്ക്ക് കുഞ്ഞ് അനിയനെപ്പോലെയാണ്, അദ്ദേഹത്തെ അടുത്തറിഞ്ഞത് ആ സമയത്ത്; ദളപതിയേക്കുറിച്ച് അന്ന് മോഹൻലാൽ പറഞ്ഞത്
- ആരോഗ്യംInternational Yoga Day 2023: ലോകം ഒരു കുടുംബം, ഈ യോഗ ദിനത്തിൽ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാം ഈ സന്ദേശങ്ങൾ
- ദിവസഫലംHoroscope Today, 21 June 2023:ഈ രാശിക്കാര്‍ക്ക് ജോലി സാധ്യത കൂടുതല്‍
- വീട്സോഫ്റ്റ് പുട്ട് ഉണ്ടാക്കാന്‍ ഇനി പച്ചരിയും പുഴുങ്ങലരിയും വേണ്ട, അവല് മാത്രം മതി