പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നവയാണ്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങള്‍ ചെറുതല്ല. ഇതെക്കുറിച്ച് അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
നാം വാങ്ങുന്ന ചോപ്പിംഗ് ബോര്ഡിലുള്ളത്മൈക്രോപ്ലാസ്റ്റിക്കാണ്. പോളി എഥിലീന്‍, പോളി പ്രൊപ്പലീന്‍ എന്നിവയുപയോഗിച്ചാണ് ഇവയുണ്ടാക്കുന്നത്. നാം കത്തി കൊണ്ട് ഇതിന് പുറമേ പച്ചക്കറി നുറുക്കുമ്പോള്‍ നാം വെട്ടലുണ്ടാക്കുന്നു. ഇവ നമുക്ക് കാണാന്‍ സാധിയ്ക്കില്ല.
ഇവ പച്ചക്കറികളിലും മറ്റും ചേരുന്നു. ഇവ നിറവ്യത്യാസമോ കളറോ ഒന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഈ പ്ലാസ്റ്റിക്കുകള്‍ നമ്മുടെ ശരീരത്തില്‍ എത്തി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് രക്തത്തില്‍ എത്തി ശരീരത്തില്‍ എമ്പാടും പടരുന്നു.
സ്ത്രീകളിലെ ക്യാൻസർ
സ്ത്രീകളിലെ ക്യാൻസർ: കൂടുതൽ പേരെ ബാധിക്കുന്നത് ഈ രണ്ട് അർബുദങ്ങൾ
പ്രമേഹത്തിന്
ഇത് ശരീരത്തില്‍ ഇന്‍ഫ്ളമേഷനുണ്ടാക്കുന്നു. . മാത്രമല്ല, പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും ഇവയുണ്ടാക്കുന്നു. അലര്‍ജി, വിട്ടുമാറാത്ത ജലദോഷം എന്നിവയെല്ലാം തന്നെ ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ പെടുന്നവയാണ്. രക്തക്കുഴലില്‍ ഇവ വന്നടിഞ്ഞ് പല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ഇന്‍സുലിന്‍ റെസിസ്റ്റിന്‍സുണ്ടാക്കും. ഇത് അമിതവണ്ണമുണ്ടാക്കും, പ്രമേഹത്തിന് വഴിയൊരുക്കും, വൃക്കകകള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന, പുരുഷന്മാരില് ഇത് സെമിനല്‍ വെസിക്കിള്‍സില്‍ വന്നടിഞ്ഞ് ബീജോല്പാദനത്തിന് കാരണമാകുന്നു. കണ്ണിന്റെ രക്തക്കുഴലുകളില്‍ വന്നടിഞ്ഞ് മാക്യുലാര്‍ ഡീജനറേഷന്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ഹൃദയത്തിനും ഇത് പ്രശ്നമുണ്ടാക്കുന്നു.
പ്ലാസ്റ്റിക് പാത്രങ്ങളില്‍
ഇത് വെറും പ്ലാസ്റ്റിക് കട്ടിംഗ് ബോര്‍ഡുകളില്‍ നിന്നു മാത്രമല്ല, വരുന്നത്. നാം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കിയോ ചൂടോടെയോ ഭക്ഷണമെടുക്കുമ്പോള്‍, ഇതു പോലെ പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും ഭക്ഷണം ചൂടോടെ പായ്ക്കു ചെയ്യുമ്പോള്‍ എല്ലാം ഇതേ രീതിയിലാണ് വരുന്നത്. ഇതിന് പരിഹാരമായി ചെയ്യാവുന്നത് തടി കൊണ്ടുള്ളവ ഉപയോഗിയ്ക്കുകയെന്നതാണ്.
ഇതില്‍ തന്നെ പുളിയുടെ തടി കൊണ്ടുള്ള ചോപ്പിംഗ് ബോര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ വെട്ടു കൊണ്ടാലും കാര്യമായ പ്രശ്നമുണ്ടാകില്ല. ഇവയുടെ കിട്ടിയില്ലെങ്കില്‍ മറ്റേതെങ്കിലും തടിയുടെ ചോപ്പിംഗ് ബോര്‍ഡുകള്‍ ഉപയോഗിയ്ക്കാം.
വെജിറ്റബിള്‍ അരിയാന്‍ ഉപയോഗിയ്ക്കുന്നവ
ഇതു പോലെ ചോപ്പിംഗ് ബോര്‍ഡുകള്‍ നോണ്‍ വെജിറ്റേറിയന്‍ മുറിയ്ക്കാനും വെജിറ്റബിളുകള്‍ക്കും വെവ്വേറെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. കാരണം ഇറച്ചി വിഭവങ്ങളില്‍ സാല്‍മൊണെല്ല പോലുളള ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇവ പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നു.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മുറിയ്ക്കുന്നതില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷ്യവിഭവങ്ങളും മുറിയ്ക്കുമ്പോള്‍ ഈ കീടാണു ഇവയിലും കടക്കുന്നു. ഇതിനാല്‍ രണ്ടിനും വെവ്വേറെ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
തടി കൊണ്ടുള്ള ചോപ്പിംഗ് ബോര്‍ഡ്
ഇതു പോലെ തന്നെ ഇവ കഴുകുമ്പോഴും പ്രത്യേകം ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ചും നോണ്‍ വെജ് മുറിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ചോപ്പിംഗ് ബോര്‍ഡുകള്‍ ചൂടുവെള്ളത്തില്‍ വിനാഗിരിയൊഴിച്ച് മുക്കി വച്ച് നല്ലതു പോലെ കഴുകി ഉണക്കിയെടുക്കണം. തടി കൊണ്ടുള്ള ചോപ്പിംഗ് ബോര്‍ഡ് ഉപയോഗിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇതില്‍ നനവുണ്ടൈങ്കില് രോഗാണു സാധ്യതയുമുണ്ട്. ഫംഗസ് പോലുളള വളര്‍ച്ചകളുമുണ്ടാകും. ഇവയും കഴുകി നല്ലതു പോലെ വെയിലില്‍ വച്ച് ഉണക്കിയെടുക്കാന്‍ ശ്രദ്ധിയ്ക്കുക ഇതിന് ശേഷം മാത്രം ഉപയോഗിയ്ക്കുക. നെല്ലിക്ക ജ്യൂസായല്ല, നെല്ലിക്കയായി തന്നെ കഴിയ്ക്കൂ, കാര്യം…